Latest News

പിടിച്ച് നില്‍ക്കുന്ന അവസാന കണ്‍പീലി'; എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം; കാന്‍സര്‍ ചികിത്സയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ച് ഹിന ഖാന്‍.

Malayalilife
പിടിച്ച് നില്‍ക്കുന്ന അവസാന കണ്‍പീലി'; എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം; കാന്‍സര്‍ ചികിത്സയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ച് ഹിന ഖാന്‍.

സ്തനാര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് നടി ഹിന ഖാന്‍. ചികിത്സയുടെ ഭാഗമായി കീമോയും നടക്കുന്നുണ്ട്. ഇതിനിടയില്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 
കണ്ണിന്റെ ക്ലോസപ്പ് ചിത്രവും അതിനോടൊപ്പമുള്ള വരികളും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

മറ്റുകണ്‍പീലികള്‍ എല്ലാം കൊഴിഞ്ഞു പോയപ്പോള്‍ പിടിച്ചു നില്‍ക്കുന്ന അവസാനത്തെ കണ്‍പീലിയാണ് ചിത്രത്തിലുള്ളത്. ഈ കണ്‍പീലിയെ ധീരയെന്നും പോരാളിയെന്നും തനിക്ക് പ്രചോദനവുമാണെന്ന് ഹിന വിശേഷിപ്പിക്കുന്നു.തന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്നറിയാമോ എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.

ഒരിക്കല്‍ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ സൈന്യത്തിന്റെ ഭാഗമായിരുന്നു ഈ കണ്‍പീലിയും. കീമോയുടെ അവസാന ഭാഗത്തോടടുക്കുമ്പോള്‍ ഈ ഒരൊറ്റ കണ്‍പീലി പ്രചോദനമാണ്. ഇന്‍ഷാ അല്ലാഹ് എല്ലാം ശരിയാകുമെന്നും പ്രാര്‍ഥന വേണമെന്നും താരം കുറിച്ചു.

 

Read more topics: # ഹിന ഖാന്‍
hina khan shares pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക