Latest News

ഈ നോവല്‍ വായിക്കാനായി സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നു; നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്;ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്; ഷുക്കൂറിനൊപ്പം എന്ന്‌ ഹരിഷ് പേരടി

Malayalilife
ഈ നോവല്‍ വായിക്കാനായി സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നു; നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്;ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്; ഷുക്കൂറിനൊപ്പം എന്ന്‌ ഹരിഷ് പേരടി

ബ്ലെസി-പൃഥ്വിരാജ് കോമ്പോയില്‍ പിറന്ന 'ആടുജീവിതം' വിജയത്തിനൊപ്പം വിവാദങ്ങളിലും നിറയുകയാണ്. സിനിമയിലെ നായകന്‍ നജീബുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ നോവലിലെ നായകന്‍ നജീബ് ആണ് ഷുക്കൂര്‍ അല്ലെന്ന് ബെന്യാമന്‍ കുറിച്ചതിന് പിന്നാലെ നോവലിനെതിരെ വിമര്‍ശനവുമായി ഹരിഷ് പേരടി എത്തിയിരിക്കുകയാണ്.

മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോള്‍ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ താന്‍ ലജ്ജിക്കുന്നു എന്നാണ് ഹരീഷ് പേരടി കുറിച്ചത്.  

കഴിഞ്ഞ ദിവസം ആടുജീവിതം' ജീവിത കഥയല്ലെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവലാണെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. 'ആടുജീവിതം' നോവലിലെ നായകന്‍ ഷൂക്കൂര്‍ അല്ല നജീബാണെന്നും ബെന്യാമിന്‍ തുറന്നു പറഞ്ഞിരുന്നു. ഇതോടെ പല ഭാഗത്തു നിന്നും സിനിമയെയും നോവലിനെയും വിമര്‍ശിച്ച് പോസ്റ്റുകള്‍ നിറയുന്നുണ്ട്. 

ഹരിഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ: 

േനാവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുക...എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിന്‍കുറിപ്പില്‍ വ്യക്തമായി എഴുതിയ 'കഥയുടെ പൊടിപ്പും തൊങ്ങലും' വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...ഈ സാഹിത്യ സര്‍ക്കസ്സ് കമ്പനി  ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോള്‍ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നു..

ഷൂക്കൂര്‍ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീല്‍ ഒരു അറബിയായിരുന്നെങ്കില്‍ ഇന്നത്തെ നിങ്ങളുടെ കഫീല്‍ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്...ക്ഷമിക്കുക... ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം..ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാന്‍ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം....'' എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

 

Read more topics: # ആടുജീവിതം
hareesh peradi against aadujeevitham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES