സൈജു കുറുപ്പിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ആട്. ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തിന് ഇന്നും മലയാളികള്‍ക്കിടയില്‍ ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ ആടിലെ ആ കഥാപാത്രത്തിന് തനിക്ക് റെഫറന്‍സ് ഒന്നുമുണ്ടായിരുന്നില്ല എന്ന് പറയുകയാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ ആടിലെ ആ കഥാപാത്രത്തിന് തനിക്ക് റെഫറന്‍സ് ഒന്നുമുണ്ടായിരുന്നില്ല എന്ന് പറയുകയാണ് സൈജു കുറുപ്പ്.
വിചാരിക്കുന്നതു പോലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രം ചെയ്യുക അത്ര എളുപ്പം ആയിരുന്നില്ല. അതിന് എനിക്ക് റെഫറന്‍സുകള്‍ ഒന്നുമില്ലായിരുന്നു. ആടില്‍ ഞാന്‍ ചാന്‍സ് അങ്ങോട്ട് ചോദിച്ച് കയറിയതാണ്. അപ്പോള്‍ നമ്മള്‍ സംവിധായകനെ എങ്ങനെയെങ്കിലും ഇംപ്രസ് ചെയ്യണമല്ലോ.
ഞാന്‍ മിഥുനെ ചാന്‍സ് ചോദിച്ച് വിളിച്ചപ്പോള്‍, ആദ്യം എന്നോട് പറഞ്ഞത്, ചേട്ടാ ഞങ്ങള്‍ വിചാരിച്ചത് ചേട്ടന്‍ ഔട്ട് ആയ നടന്‍ ആണെന്നാണ്. പക്ഷേ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി എന്ന് പറഞ്ഞു. പക്ഷേ അവര്‍ എന്നെ കാസ്റ്റ് ചെയ്യുകയും ചെയ്തു. കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ മിഥുനെ വിളിച്ചു, ഷൂട്ട് പറഞ്ഞ അന്ന് തന്നെ അല്ലേ എന്ന് ചോദിച്ചു.
ഞാന്‍ എന്തെങ്കിലും ഹോം വര്‍ക്ക് ചെയ്യേണ്ടതായിട്ടുണ്ടോ എന്ന് ചോ?ദിച്ചു. അത് ഞാന്‍ ഇംപ്രസ് ചെയ്യാന്‍ വേണ്ടിയാണ് ചോദിച്ചത്. എന്റെ പൊന്ന് ചേട്ടാ നിങ്ങള്‍ ഒന്നും ചെയ്യണ്ട, താടിയും മുടിയും വളര്‍ത്തിയിട്ട് ലൊക്കേഷനിലേക്ക് വന്നാല്‍ മതിയെന്ന് മിഥുന്‍ എന്നോട് പറഞ്ഞു. അങ്ങനെ ലൊക്കേഷനില്‍ ചെല്ലുന്നു, അറയ്ക്കല്‍ അബുവിന്റെ ലുക്കിലേക്ക് മാറുന്നു.
പിന്നെ അതങ്ങ് ചെയ്യുകയാണ്. ഇതില്‍ എനിക്കൊരു റെഫറന്‍സ് പോലുമില്ല. സാധാരണ എന്റെ മറ്റു സിനിമകളില്‍ ഞാന്‍ ചിലയാളുകളുടെ റെഫറന്‍സ് പിടിക്കാന്‍ ശ്രമിക്കാറുണ്ട്. ആട് രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ എനിക്ക് കുറച്ച് കണ്‍ഫ്യൂഷനൊക്കെ ഉണ്ടായിരുന്നു. സീന്‍ എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത്, അങ്ങനെ അഭിനയിച്ചാല്‍ മതിയെന്ന് മിഥുന്‍ പറഞ്ഞു.
ആട് 3 ഫുള്‍ കോമഡിയാണെങ്കിലും ചെറിയൊരു വ്യത്യാസമുണ്ട്. അതൊരു സസ്‌പെന്‍സ് ആണ്, അറയ്ക്കല്‍ അബുവിന് കുതിര സവാരിയൊക്കെ ഉണ്ട് എന്നും സൈജു കുറുപ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു. കുറച്ച് കാലത്തിന് ശേഷം, വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വര്‍ത്തമാനത്തിലൂടെയുള്ള സര്‍ഫിംഗ്.
ഒടുവില്‍, അവര്‍ ഒരു ഏറെ ആഗ്രഹിച്ച 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്..!' എന്ന കാപ്ഷനോടുകൂടിയാണ് മിഥുന്‍ മാനുവല്‍ തോമസ് ചിത്രം പ്രഖ്യാപിച്ചത്. തിരക്കഥയുടെ ആദ്യ പേജുള്ള കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ ചിത്രവും പങ്കുവെച്ചു. ജയസൂര്യ, വിനായകന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.