Latest News

മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്‌നാനം ഭഗവാനേ..; എന്തൊരു ചൈതന്യം; മറ്റെവിടെ നിന്നും ലഭിക്കാത്ത ഒരു ആത്മീയ അനുഭവം; മഹാകുംഭമേളയില്‍ പങ്കെടുത്ത് സീരിയല്‍ താരം ഗൗരി കൃഷ്ണന്‍ 

Malayalilife
 മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്‌നാനം ഭഗവാനേ..; എന്തൊരു ചൈതന്യം; മറ്റെവിടെ നിന്നും ലഭിക്കാത്ത ഒരു ആത്മീയ അനുഭവം; മഹാകുംഭമേളയില്‍ പങ്കെടുത്ത് സീരിയല്‍ താരം ഗൗരി കൃഷ്ണന്‍ 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഗൗരി കൃഷ്ണന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം യുട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം വളരെ സജീവമാണ്. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണന്‍ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകന്‍ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. സെറ്റില്‍ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാകുകയായിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ, താരം പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്തിന്റെ ചിത്രങ്ങളാണ് ഗൗരി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പുണ്യജലത്തിലെ പുണ്യരാത്രി ! മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്‌നാനം... ഭഗവാനേ... നീയെനിക്കു തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം ആണിത്'', ഗൗരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

നിരവധി പേരാണ് ഗൗരിയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. മിനിസ്‌ക്രീന്‍ താരങ്ങളായ ശ്രീക്കുട്ടി, അഖില്‍ ആനന്ദ് എന്നിവരും മഹാകുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

gowry krishnan in kumbhmela

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES