അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയര്‍ കാണുമ്പോള്‍ എന്റെ വയറിനും ഭാരമുള്ളതായി തോന്നി;12 വര്‍ഷത്തോളം അമ്മമാരുടെ ഒരു കടല്‍ തന്നെ ചുറ്റും ഉണ്ടായിരുന്നു; അപ്പോഴെല്ലാം ഞാനും ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നു; ആദ്യ കുഞ്ഞിനെ വരവേല്ക്കാനൊരുങ്ങി ഗായകന്‍ ഗോവിന്ദ് വസന്തയും ഭാര്യയും

Malayalilife
 അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയര്‍ കാണുമ്പോള്‍ എന്റെ വയറിനും ഭാരമുള്ളതായി തോന്നി;12 വര്‍ഷത്തോളം അമ്മമാരുടെ ഒരു കടല്‍ തന്നെ ചുറ്റും ഉണ്ടായിരുന്നു; അപ്പോഴെല്ലാം ഞാനും ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നു; ആദ്യ കുഞ്ഞിനെ വരവേല്ക്കാനൊരുങ്ങി ഗായകന്‍ ഗോവിന്ദ് വസന്തയും ഭാര്യയും

ദ്യകണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. ചിത്രങ്ങള്‍ പങ്കിട്ട് രഞ്ജിനിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

പ്രിയപ്പെട്ട ലോകമേ, ഞങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അമ്മയാകാനുള്ള 12 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമാകുന്നത് എന്നാണ് വികാരനിര്‍ഭരമായ കുറിപ്പില്‍ രഞ്ജിനി പറഞ്ഞത്.

പ്രിയപ്പെട്ട ലോകമേ, ഞങ്ങള്‍ ഗര്‍ഭിണിയാണ് എന്നാണ് ഗോവിന്ദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിനി കുറിച്ചത്. 'എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നല്‍കി. എന്റെ ഗര്‍ഭകാല യാത്രയില്‍ നിന്ന്. 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്. ഇത്രയും കാലം അമ്മമാരുടെ ഒരു കടല്‍ തന്നെ എനിക്കു ചുറ്റുമുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാന്‍ കാത്തിരുന്നു, ഒരു കുഞ്ഞിനു വേണ്ടി. പക്ഷേ ചിലപ്പോഴൊക്കെ ചില സംശയങ്ങള്‍ എന്നെ അലട്ടി. അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയര്‍ കാണുമ്പോള്‍, എന്റെ വയറിനും ഭാരമുള്ളതായി എനിക്കു തോന്നി. അമ്മമാരുടെ പാല്‍ നിറയും സ്തനങ്ങള്‍ കാണുമ്പോള്‍ എന്റെ സ്തനങ്ങളിലും നനവ് പടരുന്ന പോലെ തോന്നി. അപ്പോഴൊന്നും ഞാന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഇന്ന് ഈ മറ്റേണിറ്റി ഫോട്ടേഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമാണ്. രഞ്ജിനി കുറിച്ചു.

ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിലാണ് രഞ്ജിനി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്ലൗസ് ഇല്ലാതെ പ്രത്യേകരീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്. വെയിസ്റ്റ് ചെയിന്‍ മാത്രമാണ് ആഭരണമായി അണിഞ്ഞത്. ഓപ്പണ്‍ ഹെയര്‍സ്റ്റൈലും ന്യൂഡ് മേക്കപ്പും രഞ്ജിനിയുടെ സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്ക് പൂര്‍ണമാക്കി. നിരവധി പേരാണ് ഗോവിന്ദിനും രഞ്ജിനിക്കും ആശംസകളുമായി എത്തുന്നത്. 2012ലാണ് ഇരുവരും വിവാഹിതരായത്.

ഗോവിന്ദ് വസന്ത എന്നറിയപ്പെടുന്ന ഗോവിന്ദ് മേനോന്‍ മലയാളത്തിലും തമിഴിലുമൊക്കെ സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. തൈക്കൂടം ബ്രിഡ്ജ് എന്ന കേരളത്തിലെ സംഗീത ബാന്‍ഡിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് ഗോവിന്ദ്. 2012 ലാണ് രഞ്ജിനിയും ഗോവിന്ദും വിവാഹിതരാവുന്നത്. എഴുത്തുകാരി കൂടിയായ രഞ്ജിനിയും സിനിമാരംഗത്ത് സജീവമാണ്.

 

govind vasantha and ranjini achuthan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES