തെന്നിന്ത്യന്‍ സിനിമലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 ല്‍ തൃഷയുടെ ചെറുപ്പകാലം അഭിനയിച്ച് തകര്‍ത്ത ഗൗരി ജി കിഷന്‍ മലയാള സിനിമയിലേക്ക്. കുട്ടി ജാനുവായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ഗൗരി ഒറ്റ ചിത്രം കൊണ്ട തന്നെ ആരാധകര്‍ ഹൃദയത്തിലേറ്റിയത്. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തില്‍ അഭിനയിക്കുന്നത്. സണ്ണി വെയ്നിന്റെ നായികയായിട്ടാണ് ഗൗരി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഗൗരിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി സണ്ണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. എസ് തുഷാര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. നവീന ടി മണിലാലാണ് കഥ. 2019 ല്‍ വേനലവധിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.
ജാനകിയുടെ കുട്ടിക്കാലം അഭിനയത്തിലൂടെ അവിസ്മരണീയമാക്കിയ ഗൗരി പ്രേക്ഷകരുടെയാകെ മനം കവര്‍ന്നിരുന്നു. ഇന്നും 96- ലെ ഗൗരിയുടെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ ഭാഗങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചും താരത്തോടും സിനിമയോടുമുള്ള സ്നേഹം ആരാധകര്‍ ഒന്നടങ്കം പങ്കുവയ്ക്കുന്നുണ്ട്. ഗൗരിയുടെ രണ്ടാമത്തെ സിനിമ ഏതായിരിക്കുമെന്നാണ് സിനിമ പ്രേമികള്‍ കാത്തിരുന്നത്.