ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് വൈക്കം വിജയ ലക്ഷ്മി. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് വിജയലക്ഷ്മി ആലപിച്ചതും. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായിക വൈക്കം വിജയലക്ഷ്മിയെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നത്.
സോഷ്യല്‍ മീഡിയകളില്‍ ഇതിന് വഴിയൊരുക്കിയത് ഗായികയുടെ പേരിൽ പ്രചരിച്ച ചില കുറിപ്പുകള്‍ ആയിരുന്നുവൈക്കം വിജയ ലക്ഷ്മിടെ പൊതു ഇടങ്ങളില്‍ കാണാത്തതും നിരാശാജനകമായ പോസ്റ്റുകൾക്ക് പുറമേ ഗായികയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരാനും കരണമായി. വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് മറുപടിയുമായി ഗായികയുടെ അച്ഛൻ രംഗത്ത് എത്തിയിരിക്കുകയാണ്.
മകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, വൈക്കത്തെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മൂലം പരിപാടികള്‍ നടക്കാത്തതിനാലാണ് അവളെ മുഖ്യധാരയില്‍ കാണാത്തതെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും, സോഷ്യല്‍ മീഡിയയില്‍ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.