പാര്‍ട്ടിക്കിടെ അതീവ ഗ്ലാമറസ് ആയി തമിഴ് ബിഗ് ബോസ് സീസണ്‍ 2വിലെ ഗ്ലാമര്‍ മത്സരാര്‍ഥികളായ ഐശ്വര്യ ദത്തയും യാഷിക ആനന്ദും. ബിഗ് ബോസ് പരിപാടിയില്‍ ഇവര്‍ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച ഇരുവരും സമൂഹ മാധ്യമത്തില്‍ ലൈവായി എത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നടിമാര്‍ക്കൊപ്പം ഇവരുടെ കാമുകന്മാരും ഉണ്ടായിരുന്നു.
ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.
ലൈവ് കണ്ടതോടെ നടിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകള്‍ കാണിച്ചുകൂട്ടുന്നത് മോശമാണെന്ന് ആരാധകര്‍ പറയുന്നു. ഇവരുടെ വസ്ത്രധാരണത്തെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.