Latest News

പാതി ഡ്രെസ്സുള്ള ആ സീൻ സിനിമക്ക് അനിവാര്യമായിരുന്നു എന്നാൽ ആ സീൻ അഭിനയിക്കാൻ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്നേ സംവിധായകനോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി തമന്ന ഭാട്ടിയ

Malayalilife
പാതി ഡ്രെസ്സുള്ള ആ സീൻ സിനിമക്ക് അനിവാര്യമായിരുന്നു എന്നാൽ ആ സീൻ അഭിനയിക്കാൻ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്നേ സംവിധായകനോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി തമന്ന ഭാട്ടിയ

തെന്നിന്ത്യൻ  ചലച്ചിത്ര മേഖലയിലെ  ശ്രദ്ധേയയായ  നായികയാണ് തമന്ന ഭാട്ടിയ. താരം  അഭിനയിച്ച ഏറെ ശ്രദ്ധേയമായ ബ്രമാണ്ട ചിത്രമാണ് ബാഹുബലി. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത കഥയും രംഗങ്ങളും ഒരുക്കി കൊണ്ടായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്. ഈ സിനിമ ഒരുക്കിയിരിക്കുന്നത്  ലോകത്തിലെ തന്നെ മികച്ച ടെക്‌നീഷന്മാരുടെ സഹായത്തോടെയാണ്. 

 സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നത് പോലും ഓരോതരുടെയും ഉയരം മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വരെ കൃത്യമായ പ്ലാനോടെ കൂടി തിരഞ്ഞെടുത്ത ശേഷമാണ്. ചിത്രത്തിലെ ഓരോരുത്തരുടെയും കഥാപാത്രങ്ങൾ ചെറുതാണെങ്കിലും കഥയിൽ മൂല്യമുള്ള വേഷങ്ങൾ  ആയിരുന്നു അവർക്ക് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വാൻ വിജയമായിരുന്നു.

എന്നാൽ ഇപ്പോൾ നടി തമന്ന ഫസ്റ്റ് പാർട്ടിൽ ഇറങ്ങിയ പ്രഭാസ് തമന്ന റൊമാന്റിക് രംഗങ്ങളെ പറ്റി തുറന്ന് പറയുകയാണ്.  ബാഹുബലിയിൽ അഭിനയിച്ചതിന് പിന്നാലെ വലിയ രീതിയിൽ ഉള്ള പടങ്ങൾ ഒന്നും  തന്നെ നടിയെ തേടി എത്തിയിരുന്നില്ല എങ്കിൽ കൂടിയും  ബാഹുബലിയിലെ അഭിനയത്തിന്  ഇന്നും താരത്തിന് ഒരുപാട് പ്രശംസ ലഭിക്കുന്നുണ്ട്. എന്നാൽ അന്ന് ഏറെ ചർച്ച ഉണ്ടാക്കിയതായിരുന്നു ബാഹുബലിയിൽ ഒരു ഗാന രംഗത്തിൽ പ്രഭാസിന്റെ മുന്നിൽ വെച്ച് ഡ്രസ്സ്‌ അഴിക്കുമ്പോൾ പ്രഭാസ് നോക്കി നിൽക്കുന്ന രംഗം.

പാതി ഡ്രെസ്സുള്ള ആ സീൻ സിനിമക്ക് അനിവാര്യമായിരുന്നു എന്നാൽ ആ സീൻ അഭിനയിക്കാൻ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്നേ സംവിധായകനോട് പറഞ്ഞിരുന്നു. അതിന് അദ്ദേഹം കണ്ടെത്തിയത് തന്റെ സൈസിൽ ഉള്ള ഒരു ഡ്യൂപ്പിനെയായിരുന്നു. ക്യാമറ ബാക്കിൽ കൂടി കാണിക്കുമ്പോ ഡ്യൂപ്പാണ് ആ രംഗങ്ങൾ ചെയ്യുന്നത്. ഈ  സീൻ റിലീസായതോടെ ഒരുപാട് പേര് ഈ  സംശയം തിരക്കി ഗൂഗിളിൽ തപ്പിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് തമന്ന ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.  

Thamanna reveals about the movie bahubali scenes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES