Latest News

പ്രണയം വിവാഹത്തിൽ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു: ശ്വേതാ മേനോൻ

Malayalilife
പ്രണയം വിവാഹത്തിൽ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു: ശ്വേതാ മേനോൻ

ലയാള ചലച്ചിത്ര  അഭിനേത്രി, മോഡൽ , ടി.വി. അവതാരക എന്നീ നിലകളിൽ ഏവർക്കും സുപരിചിതയായ താരമാണ് ശ്വേതാ മേനോൻ. 'അനശ്വരം' എന്ന ചിത്രത്തിലൂടെയാണ്  നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ താരം ആദ്യ വിവാഹം ഒഴിഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ്.

ബോബി ഭോസ്‌ലെയാണ് ശ്വേതയുടെ ആദ്യ ഭർത്താവ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം വിവാഹത്തിൽ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു. ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ ആളാണ് ബോബി. ആചാരങ്ങളിൽ പാലിക്കുന്നതിൽ കർശനക്കാരനായിരുന്നു ബോബിയെന്നും. മുഖം ദുപ്പട്ട വെച്ച് മറയ്ക്കാതെ ബന്ധുക്കാരുടെ അടുത്ത് പോകാൻ പോലും സമ്മതിക്കില്ലായിരുന്നു എപ്പോളും മാതാപിതാക്കളുടെയും വീട്ടിൽ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങൾക്ക് നിർബന്ധിക്കുമായിരുന്നു എന്നും ശ്വേതാ പറയുന്നു.

 ആ വീട്ടിൽ തുടരാൻ മാനസികമായി ബുദ്ധിമുട്ടായി ഉണ്ടായെന്നും, ആ വീട്ടിൽ ബോബിയുടെ മാതാപിതാക്കൾക്ക് മാത്രമായിരുന്നു നിയന്ത്രണമെന്നും ഭർത്താവ് എന്ന നിലയിൽ ബോബിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്നും താരം പറയുന്നു. ബോബിയുടെ വീട്ടുകാർ തന്റെ സ്വത്ത്‌ മാത്രമാണ് ആഗ്രഹിച്ചതെന്നും ബോളിവുഡിൽ നിന്ന് അടക്കം ഓഫർ വന്നിട്ടും അതിന് തന്നെ വിട്ടില്ലെന്നും മറിച്ചു അതിന്റെ പേരിൽ ഉപദ്രവങ്ങൾ തുടർന്നെന്നും ശ്വേത പറയുന്നു. മാനസികമായി സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ബന്ധം പിരിയുകയിരുന്നു ശ്വേതാ പറഞ്ഞു.

Swetha Menon has been a failure since her first marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES