Latest News

താനൊരു മമ്മൂക്ക പക്ഷക്കാരിയായിട്ടും ലാലേട്ടനെ ആദ്യമായി കണ്ടതിലുള്ള സന്തോഷമാണ്; കുറിപ്പ് പങ്കുവച്ച് സിത്താര കൃഷ്ണകുമാർ

Malayalilife
താനൊരു മമ്മൂക്ക പക്ഷക്കാരിയായിട്ടും  ലാലേട്ടനെ ആദ്യമായി കണ്ടതിലുള്ള സന്തോഷമാണ്; കുറിപ്പ് പങ്കുവച്ച് സിത്താര കൃഷ്ണകുമാർ

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു.  ഓണാഘോഷത്തിന്റെ ഭാഗമായി അടുത്തിടെയാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി  ഏഷ്യാനെറ്റില്‍ 'ലാലോണം നല്ലോണം' എന്ന ഷോ നടന്നിരുന്നത്. എന്നാൽ ആ ഷോയുടെ ഭാഗമായി എത്തിയ 
സിത്താര കൃഷ്ണകുമാര്‍  പങ്കുവച്ച ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. ലാലേട്ടനെ ആദ്യമായി താനൊരു മമ്മൂക്ക പക്ഷക്കാരിയായിട്ടും  കണ്ടതിലുള്ള സന്തോഷമാണ് സിത്താര പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ..

ഓര്‍മയോളം പഴക്കം കാണുമല്ലോ ഈ മനുഷ്യന്റെ മുഖത്തിനോടും, ശബ്ദത്തിനോടും, ഉള്ള പരിചയത്തിന് !! പണ്ടേക്കുപ ണ്ടേ വീട്ടില്‍ മമ്മുക്ക ഫാന്‍സും, ലാലേട്ടന്‍ ഫാന്‍സും പാപ്പാതി അളവില്‍ ഉണ്ടുതാനും ! രണ്ടുപേരെയും നേരില്‍ കണ്ട ഒരേയൊരു കുടുംബാംഗം എന്ന ചരിത്ര പ്രധാനമായ ആ പദവി എനിക്ക് സ്വന്തം !!!

ചെറിയ ഗമയൊന്നും അല്ല എനിക്കിപ്പോള്‍ വീട്ടില്‍ !!! ഫാമിലി ഗ്രൂപ്പിലെ മമ്മുക്ക പക്ഷക്കാരിയുടെ, ലലോണം അനുഭവങ്ങള്‍ അറിയാന്‍ കാത്തിരുന്ന ലാലേട്ടന്‍ വിഭാഗക്കാരുണ്ടായിരുന്നു !!

നേരില്‍ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും..... അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങള്‍ മിന്നല്‍ വേഗത്തില്‍ മനസ്സിലൂടെ കടന്നുപോയി !!
സ്നേഹം, ബഹുമാനം, അത്ഭുതം !!!


 

Sithara krishnakumar words about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES