തെന്നിന്ത്യൻ ലേഡി സൂപ്പർതാരമായ നയൻതാര മലയാളികളുടെയും പ്രിയ താരമാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരത്തെ തേടി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. നടിയെ വിവിദകോളങ്ങളിൽ നടനും നർത്തകനും സംവിധായനുമായ പ്രഭുദേവയുമായുള്ള പ്രണയവും തകർച്ചയും പിന്നീട് ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവുമായുള്ള പ്രണയവും ബ്രേക്കപ്പും എല്ലാം സ്ഥിരസാന്നിധ്യമാക്കി.പ്രണയബന്ധങ്ങൾ എല്ലാം തന്നെ പരിചയപെട്ട നയൻതാരയ്ക്ക് ഇപ്പോൾ പുതിയ ഒരു പ്രണയ നായകൻ തന്നെ ഉണ്ട്. നടിയുടെ പുതിയ കാമുകൻ പ്രശസ്ത യുവ സംവിധായകൻ വിഘ്‌നേഷ് ശിവൻ ആണ്. നാളുകൾ ഏറെ ആയി ഉടൻ വിവാഹിതരാവുമെന്ന്കേൾക്കുന്നുണ്ടെങ്കുലും ഇരുവരും ലിവിങ്ങ് ടുഗെദറിലാണന്നാണ് കോടമ്പാക്കം റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നയൻതാരയുടെയും വിഘ്‌നേഷിന്റെയും പ്രാണാർദ്ര നിമിഷങ്ങളാണ് സൊസിലെ മീഡിയയിളുടെ വൈറലായി മാറുന്നത്.
തെന്നിന്ത്യന്‍ താരം സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ് എന്ന് പറയുന്നത് നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ്.’ ഇടയ്ക്കിടെ മാധ്യമങ്ങളിലും ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചയാവാറുണ്ട്. വിഘ്നേഷ് എന്ന വിക്കി സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും പങ്കു വയ്ക്കാറുണ്ട്. നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് വിക്കി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രണയാർദ്രമായ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വിഘ്നേഷ് ശിവൻ തന്നെയാണ് അടുത്തിടെ ഗോവയിൽ വെക്കേഷൻ ആഘോഷിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വെക്കേഷൻ ആഘോഷങ്ങൾ കഴിഞ്ഞ് ചെന്നൈ എയർപോർട്ടിൽ പറന്നിറങ്ങിയ നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങൾ എല്ലാം തന്നെ തരംഗം സൃഷ്‌ടിച്ചിരുന്നു.