കോമ്രേഡ് ഇന്‍ അമേരിക്ക, അങ്കിള്‍ എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കാര്‍ത്തിക മുരളീധരന്‍. കോമ്രേഡ് ഇന്‍ അമേരിക്ക പ്രദർശനത്തിന് എത്തി മൂന്ന് വർഷം പൂർത്തിയായെങ്കിലും താരം ആകെ രണ്ടു സിനിമകളില്‍ മാത്രമാണ് വേഷമിട്ടിരുന്നത്. എന്നാൽ ഈ രണ്ട് ചിത്രങ്ങളിലെയും വേഷങ്ങൾ താരത്തെ ഏറെ പ്രശസ്തയാകുകയും ചെയ്തിരുന്നു.
രണ്ട് സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം മുംബൈയില്‍ ആണ് ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഡിഗ്രി പഠനത്തിലാണ് ഇപ്പോള്‍ കാർത്തിക ശ്രദ്ധ ചെലുത്തുന്നത്. അതേ സമയം താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിലൂടെ താരം തടി കുറച്ചിരിക്കുന്നത് വ്യക്തമാക്കുകയാണ്. തടി കുറച്ച് സാരി അണിഞ്ഞെത്തിയ താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകർ എത്തുകയും ചെയ്തിരിക്കുകയാണ്.
അതേസമയം താരത്തിന്റെ ആദ്യ ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയിലൂടെ പ്രേക്ഷപ്രീതി സമ്പാദിക്കുകയും ചെയ്‌തിരുന്നു താരം. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന താരത്തിന്റെ പുതിയ ചിത്രം കണ്ടതും അടുത്ത സിനിമ ഏതാണെന്നുള്ള അന്വേഷണത്തിലാണ് ആരാധകര്‍.മലയാളിയായ പ്രശസ്ത ഛായാഗ്രാഹകന്‍ പി.കെ മുരളീധരന്റെ മകൾ കൂടിയാണ് നടി കാര്‍ത്തിക മുരളീധരൻ.
RECOMMENDED FOR YOU:
no relative items