Latest News

എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും; പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക എന്ന് കല്യാണി പ്രിയദര്‍ശന്‍

Malayalilife
എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും; പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക എന്ന് കല്യാണി പ്രിയദര്‍ശന്‍

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ്  കല്യാണി പ്രിയദര്‍ശന്‍ എങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് കല്യാണി. ഈ താരപുത്രിയെ തേടി  ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് എത്തുന്നത്.   ഇപ്പോഴിതാ, പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഈ താരപുത്രി.

‘പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടേനേ എന്ന്…ഒരു അഭിമുഖത്തില്‍ കല്യാണി വ്യക്തമാക്കി.

 കല്യാണിയുടെതായി അവസാനം റിലീസ് ചെയ്ത അവസാനം ചിത്രമാണ് അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. താരത്തിന്റേതായി അടുത്ത് ഇനി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയമാണ്.

Kalyani Priyadarshan says I will marry a person after the love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES