മമ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരകൂടിയാണ് അഞ്ജലി. തനിക്ക് ഒരു ആണ്‍തുണ വേണമെന്ന് പറഞ്ഞുള്ള അഞ്ജലി ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഞ്ജലി പങ്കുവച്ച ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തെളിനീരിൽ ഈറനണിഞ്ഞുള്ള ഗ്ലാമറസ് ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
താരത്തിന്റെ ചിത്രത്തിന് ചുവടെ വിമർശിച്ചെത്തിയവരും കുറവല്ല. നാണമില്ലേ ഇങ്ങനെയുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ എന്നായിരുന്നു ചിത്രത്തിന് ചുവടെ ഒരാൾ കുറിച്ചിരുന്നത്. എന്നാൽ നാണമില്ലേ എന്നു ചോദിച്ചവർക്ക് ...എന്തോ എനിക്ക് നാണം അല്‍പം കുറവാ...എന്റെ ശരീരം, എന്റെ ചിന്തകൾ.’ എന്നുമായിരുന്നു അഞ്ജലി കുറിച്ചത്.
സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഗ്‌ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ് ഇപ്പോൾ താരം.