ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്. തുടർന്ന് അന്യ ഭാഷ ചിത്രങ്ങളിൽ തിളങ്ങിയ താരം പിന്നേട് താരം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു . ധ്വനി നമ്പ്യാര്‍ എന്ന ഹണി റോസിന്റെ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൈരളിയിൽ വന്ന ഹണിറോസിന്റെ പഴയ ഒരു അഭിമുഖ സംഭാഷണമാണ് വീണ്ടും വൈറലായി മാറുന്നത്.
ഹണിയായിരുന്നു മിമിക്രി ആർട്ടിസ്റ്റും നടനും സംവിധായകനും ഗായകനുമായ നാദിർഷ അവതാരകനായെത്തിയ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ വിജയിച്ചത് ഹണി റോസ് അഭിനയിച്ചതു കൊണ്ടാണോ എന്ന അക്ഷയ എന്ന പെൺകുട്ടിയുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു ഹണി നൽകിയ മറുപടിയും.
ഈ സംഭാഷണത്തിൽ തുടങ്ങി ഹണി അഹങ്കാരിയാണെന്നും അക്ഷയ പറയുന്നു. എല്ലാ പുരുഷന്മാരും പരസ്ത്രീ ബന്ധമുള്ളവരാണെന്നും അതിനാൽ താൻ കല്യാണം കഴിക്കില്ലെന്നും ഹണി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇല്ല എന്നായിരുന്നു ഹണി നൽകിയ ഉത്തരം.
നമ്മുടെ ഇൻഡസ്ട്രി നായകൻമാർക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവർക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം. ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കിൽ അതിൽ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാൻ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ഹണിറോസ് പറഞ്ഞു.