മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാബുരാജ്. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്.7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സംവിധായകൻ കലൂർ ഡെന്നിസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘ഒരു കൊലപാതക കുറ്റത്തിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കിടന്നിട്ടുള്ളവനാണ് ഞാന്‍ ‘ എന്നായിരുന്നു ബാബുരാജ് പറഞ്ഞത്.അതുകേട്ടപ്പോള്‍ നിമിഷനേരത്തേക്ക് എനിക്കൊന്നും മിണ്ടാനായില്ല. സിയാദിന്റെ കൊച്ചി കോക്കേഴ്‌സ് തിയറ്ററിലെ ഒരു ജീവനക്കാരന്‍ കുത്തേറ്റു മരിക്കുന്ന സമയത്ത് ലോ കോളേജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന രണ്ട് ആത്മമിത്രങ്ങളെ കാണാന്‍ ബാബുരാജ് അവിടെ എത്തി. അങ്ങനെ സാഹചര്യ തെളിവുകളുടെ പേരില്‍ ആ കേസില്‍ പ്രതിയാവുകയായിരുന്നു.
തുടര്‍ന്ന് വിചാരണ തടവുകാരനായി 90 ദിവസം ജയിലില്‍ കിടന്നെങ്കിലും കേസിന്റെ വിധി വന്നപ്പോള്‍ ബാബുരാജ് നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ബാബുരാജ് അന്ന് പറഞ്ഞ ഒരു വാചകം ഇന്നും എന്റെ മനസിലുണ്ട്. ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കഴിയേണ്ടി വരിക എന്നുവെച്ചാല്‍ മരിക്കുന്നതിന് തുല്യമാണ് ഡെന്നിച്ചായാ എന്നായിരുന്നു അത്. കമ്പോളത്തിന് ശേഷം താനെഴുതിയ തുമ്പോളിക്കടപ്പുറത്തിലും ബാബുരാജിന് തരക്കേടില്ലാത്ത ഒരു വേഷം കൊടുത്തെന്നും തുടര്‍ന്ന് വിജി തമ്പിയുടെ മാന്ത്രിക കുതിരയിലെ അതിഭീകര വില്ലന്‍ വേഷം കൂടി ലഭിച്ചപ്പോള്‍ ബാബുരാജിനെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അതോടെ ബാബുരാജിന്റെ സമയം തെളിയുകയായിരുന്നെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.