വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടനാണ് ഭഗത് മാനുവല്‍. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഭഗത് മാനുവല്‍ അടുത്തിടയെയാണ് വീണ്ടും വിവാഹിതനായത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഭഗതിന്റെ ഭാര്യയുടെ നടനോട് പറഞ്ഞ ഒരു പരാതിയും അതിന് താരം നല്‍കിയ ഉത്തരവുമാണ് ശ്രദ്ധ നേടുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന്‍ മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു. അവസാനമായി അഭിനയിച്ച ലൗ ആക്ഷന്‍ ഡ്രാമ ഹിറ്റായി മുന്നേറുന്നതിനിടയില്‍ ആണ് താരം വീണ്ടും വിവാഹിതനായി എന്ന വാര്‍ത്തയാണ് എത്തുന്നത്. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇരുവര്‍ക്കും ഓരോ ആണ്‍മക്കള്‍ കൂടിയുണ്ട്.ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ കൗമുദി ടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് ഭാഗ്യ ഭഗതിനെ പറ്റി ഒരു പരാതി ഉന്നയിച്ചത്.
എന്തിനാ ഈ പെണ്‍പിള്ളേരെ ചക്കരേയെന്ന് വിളിക്കുന്നത് എന്നായിരുന്നു ഷെലിന്റെ ചോദ്യം. ഒരു പൊട്ടിച്ചിരിയോടെ ഭഗത് ഇതിനുപിന്നിലുള്ള കാരണവും വെളിപ്പെടുത്തി.'എന്തിനാണ് എല്ലാവരെയും ചക്കരേന്ന് വിളിക്കുന്നതെന്ന് ഷെലിന്‍ ചോദിക്കാറുണ്ട്. പ്രത്യേകിച്ചും പെണ്‍പിള്ളേരെയെന്നാണ് ഇവളുടെ പരാതി. എന്റെ അമ്മയുടെ അച്ഛന്‍ കൊച്ചുമക്കളെയെയും എല്ലാരെയും മക്കളേ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സ്‌നേഹത്തോടെയുള്ള വിളിയാണ്. ഞങ്ങളെ കാണാന്‍ വരുമ്പോള്‍ മടിയില്‍ മിഠായി പൊതിയും ഒരു ഭാഗത്ത് മുറുക്കാന്‍ പൊതിയും കാണും. അത് ഭയങ്കര മധുരമായ ഓര്‍മകളാണ്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാവരെയും അതായത് കൂട്ടുകാരായാലും ബന്ധുക്കളായാലും ചക്കരേയെന്നാണ് ഞാന്‍ വിളിക്കുന്നത്. ഫോണ്‍ ചെയ്യുമ്പോഴായാലും ചക്കരേ,? എന്തുണ്ട് എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങാറ്. അത് ശീലമായി'ഭഗത് പറഞ്ഞു.