Latest News

പതിനെട്ട് വയസിന് ശേഷം ജീവിതം ഒരു മാരത്തോൺ പോലെയായിരുന്നു; വെളിപ്പെടുത്തലുമായി രശ്‌മിക മന്ദാന

Malayalilife
പതിനെട്ട് വയസിന് ശേഷം ജീവിതം ഒരു മാരത്തോൺ പോലെയായിരുന്നു; വെളിപ്പെടുത്തലുമായി രശ്‌മിക മന്ദാന

തെന്നിന്ത്യൻ സിനിമ ലോകത്തെ ശ്രദ്ധേയമായ താരമാണ് രശ്മിക മന്ദാന. കന്നഡ ചിത്രത്തിലൂടെയാണ് രശ്‌മിക സിനിമ മേഖലയിലേക്ക് ചുവട് വയ്ച്ചത്. താരത്തിന്റെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു ഗീത ഗോവിന്ദം. മലയാളത്തിൽ ഇതുവരെ വേഷങ്ങൾ ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല എങ്കിലും  രശ്മികയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. ഇപ്പോൾ കൊറോണ വ്യാപനം കാലമായതിനാൽ തന്നെ  ഏറെ നാളുകൾക്ക് ശേഷമായിരിക്കും പല താരങ്ങളും  കുടുംബാംഗങ്ങൾക്കൊപ്പം ഇത്രയും ദിനങ്ങൾ  സമയം ചിലവഴിക്കുന്നത്. എന്നാൽ ഇപ്പോൾ ടി രശ്മിക മന്ദാനയുടെ ഹൃദയ സ്പർശിയായ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. പതിനെട്ട് വയസ്സിന് ശേഷമുള്ള ജീവിതത്ത കുറിച്ചായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നത്.

പതിനെട്ട് വയസിന് ശേഷം ജീവിതം ഒരു മാരത്തോൺ പോലെയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കലും അസാനിക്കാത്ത പോലെ ഒന്ന്. അവസാന വര എത്തിയെന്ന് ആലോചിക്കുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങേണ്ടി വരും. ഞാൻ ഇതൊരും പരാതിയായി പറയുകയല്ല. ഇത് തന്നെയായിരുന്നു എനിക്ക് വേണ്ടിയിരുന്നതും.

ഇത്രയും കാലം അടുപ്പിച്ച് ഞാൻ വീട്ടിൽ ഇരുന്നിട്ടില്ല. സ്കൂൾ കാലവും കോളേജ് കാലഘട്ടവും ഞാൻ ഹോസ്റ്റലിലായിരുന്നു. എന്റെ വീട്ടുകാർ കർക്കശ്യക്കാരായതിനാലാകണം ഞാനും ആ കാലത്ത് റിബൽ ആയതെന്ന് ചിന്തിക്കാറുണ്ട് സിനിമ ചിത്രീകരണം നടക്കുമ്പോൾ ആ സെറ്റുകളി അമ്മയും കൂടെ എത്താറുണ്ട്. അച്ഛനും ചില ദിവസങ്ങളിൽ സമയം ചെലവഴിക്കാറുണ്ട്. സഹോജദരിയും എല്ലായിപ്പോഴും ഒപ്പം നിൽക്കാൻ ശ്രമിക്കാറുണ്ട്.

ഇപ്പോഴത്തെ ലോക്ക് ഡൗണില്‍ രണ്ട് മാസത്തിലധികമാണ് വീട്ടിലുണ്ടായത്. ജോലിയെക്കുറിച്ച് സംസാരിക്കേണ്ടാത്ത, എന്നെ എല്ലാവരും കെയര്‍ ചെയ്യുന്ന കാലമാണ് അത് എന്നതാണ് പ്രധാനം. എല്ലാത്തിനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് അവര്‍ എനിക്ക് തന്നു.എന്റെ സന്തോഷകമായ സ്ഥലമാണ് ഇത്. ഇങ്ങനെ ശാന്തതയോടേയും സന്തോഷത്തോടേയും വീട്ടിൽ കുറെക്കാലം കഴിയാനാകുമെന്ന് ഞാൻ കരുതിയതേയില്ല. കുറെക്കാലത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി സന്തോഷത്തോടെ കഴിയാൻ പറ്റുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ് എന്ന് പറഞ്ഞു കാണ്ടാണണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

After eighteen life was like a marathon said Rashika Mandana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES