ശക്തമായ നിലപാടുകളിലൂടെയും മികച്ച അഭിനയത്തിലൂടെയും ഏവർക്കും സുപരിചിതയായ നടിയാണ് രാധിക ആപ്‌തെ. കുറച്ചുനാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന രാധിക താന്‍ അറിഞ്ഞുകൊണ്ട് എടുത്ത ഇടവേളയല്ല ഇതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
രാധികയുടെ വാക്കുകളിലൂടെ
എട്ട് വര്‍ഷം മുഴുവന്‍ സമയം ജോലി ചെയ്തതിന് ശേഷം ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നത് നല്ല അനുഭവമാണെന്നാണ് താരം പറയുന്നത്. വ്യക്തിപരമായി തനിക്ക് പരാതികളൊന്നുമില്ലെങ്കില്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തന്നെ ക്ഷോഭിപ്പിക്കുന്നുണ്ടെന്നാണ് രാധിക പറയുന്നത്. രാധികയുടെ അവസാനം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങളായിരുന്നു. എന്നാല്‍ സിനിമയുടെ വിജയം തന്റെ വാണിജ്യ മൂല്യം വര്‍ധിപ്പിച്ചില്ല എന്നാണ് താരം പറയുന്നത്. ഇപ്പോഴും കൊമേഷ്യല്‍ അല്ലെന്ന് പറഞ്ഞ് താന്‍ തഴയപ്പെടാറുണ്ടെന്നാണ് രാധിക പറയുന്നത്.
ഞാന്‍ ചിലപ്പോള്‍ ജനറലൈസ് ചെയ്യുതയായിരിക്കും, പക്ഷേ ഇന്ത്യയില്‍ അഭിനേതാക്കളുടെ കാര്യം വരുമ്ബോള്‍ നമ്മള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവും. നമുക്ക് ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരുണ്ടാകും. എന്നാല്‍ പ്രധാന കഥാപാത്രങ്ങളാവാന്‍ എപ്പോഴും തെരഞ്ഞെടുക്കുന്നത് വലിയ താരങ്ങളെയാവും. അഭിനയിക്കാനുള്ള കഴിവുണ്ടായിട്ടൊന്നും കാര്യമില്ല. യഥാര്‍ത്ഥ കഴിവുകളുള്ളവരേക്കാള്‍ സൗന്ദര്യവും ബന്ധങ്ങളുമുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങളുള്ളത്. ഇത് എന്നെ അലട്ടുന്നുണ്ട്. എന്താണ് എനിക്ക് വേണ്ടത് എന്നത് ലോക്ക്ഡൗണ്‍ കാലം എന്നെ അതിശയിപ്പിച്ചു. കരിയര്‍ തന്നെ മാറ്റുന്നത് അത്ര മോശം കാര്യമല്ല, ചിലപ്പോള്‍ ഞാന്‍ റസ്‌റ്റോറന്റ് തുടങ്ങും- ചിരിയോട് രാധിക ആപ്‌തെ പറഞ്ഞു.