മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തരത്തിന്റെ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
താരം പലപ്പോഴായി പല ഇന്റര്‍വ്യൂകളിലും വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല എന്നുള്ളത് താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു. പിന്നീട് സോഷ്യല്‍ ലോകത്ത് നടി അത് മാറ്റി പറഞ്ഞിരുന്നു എന്നും പ്രചരിച്ചു. ഒരു യൂട്യൂബ് ചാനലിന് ഗായത്രി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അനുവദിച്ച അഭിമുഖത്തിലെ വാക്കുകളും ചര്‍ച്ചയാവുകയാണ് ഇപ്പോൾ.
വളരെ പക്വതയോടെയാണ് ഗായത്രി അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. അവതാരകന്‍ പ്രി മാരിറ്റല്‍ ബന്ധത്തെ ക്കുറിച്ച് തന്റെ പഴയകാല വിവാദ പ്രസ്താവനയെ, ആവര്‍ത്തിച്ചുകൊണ്ട് ചോദ്യം ചോദിക്കുകയുണ്ടായി. അതിനുത്തരമായി താരം തന്റെ പഴയ പ്രസ്താവന തന്നെയാണ് ഗായത്രി വീണ്ടും പറഞ്ഞത്. പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല അതെങ്ങനെ ഒരു തെറ്റ് ആവുക. ഞാന്‍ ചെയ്യമെന്നോ ചെയ്യേണ്ടെന്നോ പറയുന്നില്ല, അതിനു പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ പിന്നെങ്ങനെ അത് തെറ്റാവുക എന്നായിരുന്നു താരത്തിന്റെ പ്രതികരണം.