തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയായ നടിയാണ് നടി മീര മിഥുന്‍ വിവാഹിതയാവുന്നു. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ താരം കമല്‍ ഹാസന്‍ നയിക്കുന്ന തമിഴ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പില്‍ പങ്കെടുത്തിരുന്നപ്പോൾ തമിഴ് സെല്‍വി എന്നായിരുന്നു അറിയപ്പെട്ടിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്നത് സത്യമാണെന്ന് മീര പറയുന്നു.
'ശരിയാണ്, എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത സത്യമാണ്. എന്റെ ജീവിതത്തിലെ സ്‌നേഹം സാധാരണ പെണ്‍കുട്ടികളെ പോലെ തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്. 2021 ഫെബ്രുവരി പതിനാലിനായിരിക്കും വിവാഹം നടക്കുക. എന്നാല്‍ എന്റെ പ്രതിശ്രുത വരനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.' മീര പങ്കുവച്ചു.
വിവാഹനിശ്ചയം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സാക്ഷിയാക്കിയായിരുന്നു നടത്തിയിരുന്നത്. ഒരു സെലിബ്രിറ്റിയുടെ പദവിയില്‍ എത്തിയതോടെ തിരക്കുള്ള ജീവിതത്തിലായിരുന്ന എനിക്ക് വ്യക്തി ജീവിതത്തിന്റെ ട്രാക്ക് തന്നെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോള്‍ എന്നെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചിന്തിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. വിവാഹത്തിന് ശേഷം കരിയര്‍ ഉപേക്ഷിക്കില്ലെന്നും തുറന്ന് പറഞ്ഞ് മീര മിഥുന്‍.