ഒഡിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകൃതി മിശ്രയ്ക്കു നേരെ ആക്രമണം.ഒപ്പം അഭിനയിക്കുന്ന നടനുമൊന്നിച്ച് വണ്ടിയില്‍ ഒന്നിച്ചു യാത്ര ചെയ്യവെയാണ് ആക്രമണം ഉണ്ടായത്. പ്രകൃതിയെ വാഹനത്തില്‍ നടന്‍ ബാബുഷാന്‍ മൊഹന്തിയുടെ ഭാര്യ നടുറോഡില്‍ വച്ച് നിന്ന് വലിച്ച് പുറത്തിറക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി പ്രകൃതി രംഗത്ത് എത്തിയത്.
സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേതെന്നാണ് പ്രകൃതി പറഞ്ഞത്. എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്ഖല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിന്നു ഞാനും എന്റെ സഹപ്രവര്‍ത്തകനായ ബാബുഷാനും. ബാബുഷാന്റെ ഭാര്യ ചെയ്ത ആ പ്രവര്‍ത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’ എന്നും പ്രകൃതി കുറിച്ചു.'
സംഭവത്തില്‍ പ്രതീകരണവുമായി ബാബുഷാനും രംഗത്തുവന്നിരുന്നു. ബാബുവും പ്രകൃതിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇരുവരും പോയതെന്നും തന്റെ കുടുംബത്തിന് ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനി അങ്ങനെയൊരു പ്രശ്നമുണ്ടെങ്കില്‍ പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.