ബോളിവുളിലെ പ്രണയങ്ങൾ എന്ന് പറയുന്നത് പാപ്പരാസികളുടെ സ്ഥിരം ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അക്കൂട്ടത്തിൽ ഒന്നാണ് നടി മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം. തന്നെക്കാൾ പന്ത്രണ്ട് വയസിന് മുതിർന്ന മലൈക അറോറെ ബോണി കപൂറിന്റെ മൂത്ത പുത്രനായ അർജുൻ കപൂർ പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും 2022ൽ വിവാഹിതരാകുമെന്ന തരത്തിലെല്ലാം വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്റെ നൃത്തത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം മികച്ച നർത്തകിയായ താരം കവർന്നിട്ടുണ്ട്. ബോളിവുഡിലെ മികച്ച ഫിറ്റ് നടിമാരിൽ ഒരാളാണ് മലൈക. മാലിയിൽ അവധി ആഘോഷിക്കാൻ അടുത്തിടെ അർജുനും മലൈകയും പോയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എപ്പോഴും മലൈക-അർജുൻ പ്രായവ്യത്യാസം ട്രോളന്മാർ ആഘോഷിക്കാറുള്ള വിഷയാണ്. എന്നാൽ ഇപ്പോൾ അത്തരം ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർജുൻ കപൂർ.
'തന്റെ പ്രണയം തന്റെ വ്യക്തി സ്വാതന്ത്രമാണെന്നാണ് അർജുൻ കപൂർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ പ്രണയ ബന്ധത്തെ ട്രോൾ ചെയ്തു കൊണ്ട് വരുന്ന കമന്റുകളുടെ ഒരു തൊണ്ണൂറ് ശതമാനം പോലും ഞങ്ങളെ വ്യക്തിപരമായി ബാധിയ്ക്കുന്നതേയില്ല. അതിനെ എല്ലാം അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറേ ഉള്ളൂ. അതെല്ലാം തന്നെ വ്യാജമാണ്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ എന്നെ ട്രോൾ ചെയ്യുന്നവർ നാളെ എന്നെ നേരിൽ കണ്ടാൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കാനായി മരിക്കും. എന്റെ സ്വകാര്യ ജീവിതത്തിൽ ഞാൻ ചെയ്യുന്നത് എന്റെ വ്യക്തി സ്വാതന്ത്രമാണ്. എന്റെ ജോലി അംഗീകരിക്കപ്പെടുന്നിടത്തോളം കാലം എന്നെ ചുറ്റി വരുന്ന ഗോസിപ്പുകൾ എല്ലാം വെറും ഒച്ചപ്പാടുകൾ മാത്രമാണ്. ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമായ ചിന്താ പ്രക്രിയയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.'
'പ്രണയം എന്തുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തി എന്നതിനെ കുറിച്ചും താരം വ്യക്തമാക്കി. നാളെ ഈ പറയുന്ന ട്രോളന്മാരും ഊഹകച്ചവടക്കാരും ചില വിഡ്ഡിത്തങ്ങൾ എഴുതി പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. ട്രോളുകളോട് പ്രതികരിക്കാത്തത് ഞങ്ങളുടെ ബന്ധത്തെ മാനിക്കുന്നത് കൊണ്ടാണ്. അതിലെ സ്വകാര്യതയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ഞാൻ ചെയ്തത് പോലെ ചെയ്യണം എന്നൊന്നും പറയില്ല. അത് വളരെ കഷ്ടം തന്നെയാണ്. പക്ഷെ ഞങ്ങളെ ഞങ്ങളുടെ ഒഴുക്കിന് വിട്ടേക്കുക' അർജുൻ കപൂർ വ്യക്തമാക്കി.