തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. നസ്ലിന്‍, ഗണപതി, ലുക്മാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാള്‍ അനഘ രവി ആയിരുന്നു. നടാഷ എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്.
ചിത്രത്തില്‍ നസ്ലന്റെ നായിക പരിവേഷത്തോടെയാണ് ആദ്യം അനഘയെ അവതരിപ്പിക്കുന്നതെങ്കിലും, ഗണപതി അവതരിപ്പിച്ച ദീപക് പണിക്കരോടാണ് തനിക്ക് പ്രണയമെന്ന് പിന്നീട് നടാഷ തുറന്നു പറയുന്നുണ്ട്. ഗണപതിയാണ് ദീപക് പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ, അനഘയും ഗണപതിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'അണ്‍ടോള്‍ഡ്' എന്ന അടിക്കുറിപ്പോടെ ഗണപതിയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്.അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ, ആലപ്പുഴ ജിംഖാനയുടെ രണ്ടാം പാര്‍ട്ട് ഇതാണല്ലേ എന്നിങ്ങനെ പോവുന്നു കമന്റുകള്‍