Latest News

സൂപ്പര്‍സ്റ്റാറുകളുടെ തനിനിറം തുറന്നടിച്ച് സോനാക്ഷി സിന്‍ഹ; സ്ത്രീലമ്പടന്‍മാരുടെ തനിനിറത്തില്‍ ഞെട്ടി ആരാധകര്‍

Malayalilife
സൂപ്പര്‍സ്റ്റാറുകളുടെ തനിനിറം തുറന്നടിച്ച് സോനാക്ഷി സിന്‍ഹ; സ്ത്രീലമ്പടന്‍മാരുടെ തനിനിറത്തില്‍ ഞെട്ടി ആരാധകര്‍

ബോളിവുഡിലെ നായികസുന്ദരിമാരില്‍ മുന്‍പന്തിയിലാണ് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ സോനാക്ഷി സിന്‍ഹ. കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് അഭിനേത്രിയായത്. മോഡലിങ്ങിലും പത്തുവര്‍ഷമായി നിരവധി നായകന്‍മാരുടെ നായികയായും തിളങ്ങിയിട്ടുള്ള സൊനാക്ഷി എന്തും വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്ത ഒരു നടി കൂടിയാണ്. ഇതിന്റെ പേരില്‍ പലപ്പോഴും നടി ട്രോളുകള്‍ക്ക് വിധേയയാകാറുണ്ട്.

ദബാംഗില്‍ സല്‍മാന്‍ ഖാന്റെ നായികയായിട്ടാണ് സൊനാക്ഷി കരിയര്‍ ആരംഭിച്ചത്. സല്മാന്‍ഖാന്റെ നായികയായുള്ള ആ വരവിലൂടെ താരത്തിന്റെ ജീവിതവും മാറി മറിയുകയായിരുന്നു. പിന്നീട് അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍, അജയ് ദേവ്ഗണ്‍, രജനികാന്ത് തുടങ്ങി മുന്‍നിര നായകന്‍മാരുടെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം സൊനാക്ഷിക്ക് ലഭിച്ചു. ട്വിറ്ററില്‍ കൂടി ആരാധകരുമായി ചെറിയ സന്തോഷങ്ങള്‍ പോലും സോനാക്ഷിക്ക് ആരാധക പിന്തുണയും വലിയ രീതിയില്‍ കിട്ടാറുണ്ട്. മീ ടൂ വിവാദത്തില്‍ പലരും സിനിമ മേഖലകളില്‍ അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും ദുരനുഭങ്ങളും തുറന്ന് പറഞ്ഞിരുന്നു. തനിക്കും അത്തരം ദുരന്തങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത്തരം സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്നും സോനാക്ഷി വെളിപ്പെടുത്തിയിരിക്കയാണ്.

സിനിമ ഷൂട്ടിംഗ് ദിവസങ്ങളില്‍ നായിക കുളിച്ചു പെര്‍ഫ്യൂം അടിച്ചു മണിക്കൂറുകളോളം സൈറ്റില്‍ വന്ന് നിന്നാലും സൂപ്പര്‍സ്റ്റാറുകള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്, കുളിക്കുകയോ പല്ല് തേക്കുകയോ ചെയ്യാതെ തലേ ദിവസത്തെ മദ്യത്തിന്റെ മണത്തോടെയാണ് അവര്‍ ഷൂട്ടിങ്ങിന് എത്തുന്നത്. പക്ഷെ ഇതിന് എതിരെ സംവിധായകനോ നിര്‍മാതാവോ ഒന്നും പറയാറില്ല. അത് പോട്ടെന്ന് വയ്ക്കാം എന്നാല്‍ ചേര്‍ന്ന് അഭിനയിക്കേണ്ട സാഹചര്യങ്ങള്‍ വരുമ്പോ പല സൂപ്പര്‍താരങ്ങളും അത് ശരിക്ക് ഉപയോഗിക്കുമെന്നാണ് സൊനാക്ഷി പറയുന്നത്.

അവസരം കിട്ടിയാല്‍ ഇവര്‍ നെഞ്ചില്‍ അമര്‍ത്തും, ചും ബന രംഗങ്ങള്‍ വരുമ്പോള്‍ അത് ബ ലാത്സംഗം പോലെയാക്കി മാറ്റാറുണ്ട്. ഇതൊക്കെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന നായികയുടെ അവസ്ഥ ആരും മനസിലാകുന്നില്ലന്നും സോനാക്ഷി വിമര്‍ശിക്കുന്നു. അതിനാല്‍ തന്നെ മുന്‍ നിര നായകന്മാര്‍ക്ക് ഒപ്പം ഇനി അഭിനയിക്കാനില്ലന്നും നടി വെട്ടിത്തുറന്ന് പറയുന്നു.

 

sonakshi singha reveals about the super stars

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES