മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ.എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. വരനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
കൊറോണയുടെ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വിവാഹം ഉടനെ ഉണ്ടാവില്ലെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. എന്നാലിപ്പോള്‍ വിവാഹതിതനായുളള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പല തരത്തിലെ സാരികള്‍ ഉടുത്ത് നോക്കുന്ന മിയയാണ് ചിത്രങ്ങളില്‍ ഉളളത്. മിയയുടെ വെഡ്ഡിങ് ഷോപ്പിങ് എന്ന തരത്തിലാണ് ചിത്രങ്ങള്‍ വന്നിരുന്നത്.
എന്നാണ് വിവാഹമെന്നും മുന്‍കൂട്ടി വിവാഹത്തിനുള്ള ആശംസകള്‍ അറിയിക്കുന്നതായിട്ടും ആരാധകര്‍ പറയുകയാണ്. അതേ സമയം മിയയുടെ വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. സെപ്തംബറിലായിരിക്കും വിവാഹമെന്നാണ് നേരത്തെ വിവരം ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് വിവാഹനിശ്ചയ ചിത്രങ്ങളാണോ എന്നും ഉറപ്പില്ല. ്. അതേ സമയം ഇപ്പോള്‍ വൈറലാവുന്ന ചിത്രങ്ങളെ കുറിച്ച് പ്രതികരിച്ച് കൊണ്ട് നടി ഇതുവരെ വന്നിട്ടില്ലലോക്ഡൗണ്‍ ആയതിനാല്‍ അടുത്ത ബന്ധുക്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ അശ്വിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമായിട്ടായിരുന്നു മിയയുടെ നിശ്ചയം നടത്തിയത്. ഉടനെ വിവാഹമുണ്ടെങ്കില്‍ കൊവിഡ് പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അതും ലളിതമായിരിക്കുമെന്നാണ് അറിയുന്നത്.