'15ാം വയസില്‍ വീട് വിട്ടിറങ്ങിയ ഞാൻ രണ്ടുവർഷത്തിനുള്ളിൽ മയക്കുമരുന്നിന് അടിമയായി;എന്റെ ജീവിതം മുഴുവന്‍ താറുമാറായി; പ്രത്യേക തരത്തിലുള്ള ആളുകള്‍ക്കൊപ്പമായിരുന്നു;വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്

Malayalilife
'15ാം വയസില്‍ വീട് വിട്ടിറങ്ങിയ ഞാൻ രണ്ടുവർഷത്തിനുള്ളിൽ  മയക്കുമരുന്നിന് അടിമയായി;എന്റെ ജീവിതം മുഴുവന്‍ താറുമാറായി; പ്രത്യേക തരത്തിലുള്ള ആളുകള്‍ക്കൊപ്പമായിരുന്നു;വെളിപ്പെടുത്തലുമായി കങ്കണ  റണാവത്ത്

ബോളിവുഡില്‍ ഏറെ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. സിനിമ മേഖലയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച താരം  വിവാദങ്ങളുടെ പേരിലും ഏറെ പ്രശസ്തയാണ്. സിനിമയിൽ ചുവട് വച്ച സമയത്ത് താൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോയതായും കങ്കണ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തരാം തന്നെ ആ പ്രശ്നങ്ങളെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റ​ഗ്രാമിലെ ടീം കങ്കണ റണാവത്ത് എന്ന അക്കൗണ്ടിൽ നിന്നുമായിരുന്നു താരം ഒരു വീഡിയോ ആരാധകർക്കായി പങ്കുവച്ചത്. 

കങ്കണ വിഡിയോയിൽ തുടക്കം കുറിക്കുന്നത് ലോക്ക്ഡൗണിലായതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്തത് പലര്‍ക്കും മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിട്ടുണ്ടാകും എന്നു പറഞ്ഞായിരുന്നു. എന്നാല്‍ ഇത് മോശം സമയം അല്ലെന്നും അങ്ങനെ ഒരിക്കലും വിചാരിക്കരുത് എന്നും അറിയിച്ചിരുന്നു.

എനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുന്നത്. എന്റെ കൈകള്‍ കൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ സ്വന്തമാക്കാം എന്നാണ് ആ സമയത്ത് ചിന്തിച്ചിരുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങി വന്നതിന് ശേഷം ഞാന്‍ താരമായി. ഒന്നര രണ്ട് വര്‍ഷത്തിനുള്ളില്‍ മയക്കുമരുന്നിന് അടിമയായി. എന്റെ ജീവിതം മുഴുവന്‍ താറുമാറായി. പ്രത്യേക തരത്തിലുള്ള ആളുകള്‍ക്കൊപ്പമായിരുന്നു ഞാന്‍. മരണത്തിന് മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. കൗമാര കാലഘട്ടത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്നും കങ്കണ വ്യക്തമാക്കി. 

അതിന് ശേഷം  ആത്മീയതയിലേക്ക് നീങ്ങിയതോടെയാണ് തന്റെ ജീവിതം മാറിയത് എന്നും കങ്കണ പറഞ്ഞു.യോ​ഗ ചെയ്യാന്‍ സുഹൃത്ത് തന്നോട് പറഞ്ഞു. എന്നാല്‍ ആദ്യം കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നതിനാല്‍ കണ്ണടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് താന്‍ സ്വാമി വിവേകാനന്ദനെ ​ഗുരുവാക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ജീവിതം വീണ്ടും അര്ഥവത്താക്കുകയും ചെയ്തതായും കങ്കണ ആരാധകരെ അറിയിച്ചു.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES