Latest News

ശരണ്യ ചക്കപോലായി; ചേട്ടന്റെ വളം കൊള്ളാമെന്ന് കമന്റ്; അതിന് നടിയുടെ ഭര്‍ത്താവിന്റെ കമന്റ് വൈറൽ

Malayalilife
ശരണ്യ ചക്കപോലായി; ചേട്ടന്റെ വളം കൊള്ളാമെന്ന് കമന്റ്; അതിന് നടിയുടെ ഭര്‍ത്താവിന്റെ കമന്റ് വൈറൽ

മിഴിലും മലയാളത്തിലും നിരവധി വേഷങ്ങള്‍ ചെയ്ത് ഒട്ടനവധി ആരാധകരെ നേടിയ താരമാണ് ശരണ്യമോഹന്‍. സൂപ്പര്‍ താരങ്ങളൊടൊപ്പം നിരവധി വേഷങ്ങളില്‍ അഭിനയിച്ചിട്ടുളള താരം ഇപ്പോള്‍ തന്റെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്. രണ്ടുമക്കളുടെയും ജനനത്തിന് ശേഷം ശരണ്യ നന്നായി തടി വച്ചിരുന്നു. എങ്കിലും തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊന്നും പങ്കുവയ്ക്കാന്‍ ശരണ്യക്ക് യാതൊരു മടിയും ഉണ്ടായില്ല. എങ്കിലും നിരവധി പേരാണ് ശരണ്യയെ കുത്തുവാക്കുകളിലൂടെ വേദനിപ്പിച്ചത്. 

ശരീരം നോക്കണമെന്നും ജിമ്മില്‍ പോകണമെന്നുമുള്ള പരിഹാസ ഉപദേശങ്ങള്‍ ചൊരിഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. ശരണ്യയുടെ വീഡിയോയ്ക്ക് മോശം കമന്റിട്ട ഒരാള്‍ക്ക് മറുപടി നല്‍കിയ ഭര്‍ത്താവ് അരവിന്ദിന്റെ വീഡിയോ ആണ് ഇപ്പോള്‍ കയ്യടി നേടുന്നത്. ചക്ക പോലെയായി മനസ്സിലാവണില്ല ചേട്ടന്റെ വളം കൊളളാം എന്നായിരുന്നു കമന്റ്. നല്ല നല്ല ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുക എന്നതാണ് എന്റെ പ്രത്യേകത എന്നു പറഞ്ഞുകൊണ്ടാണ് അരവിന്ദും കമന്റും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. 

ചേട്ടാ എന്റെ ഭാര്യ വണ്ണം വച്ചുവെങ്കില്‍ അത് കുറയ്ക്കാനും അറിയാം. അത് താങ്കളെ  ബാധിക്കുന്ന കാര്യമല്ല എന്നും അരവിന്ദ് പറയുന്നു. ഷണ്ഡത്വമുണ്ടെങ്കില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ കാണിക്കണമെന്നും പറയുന്ന വീഡിയോ ടിക്ടോക്കില്‍ സൂപ്പര്‍ഹിറ്റാകുകയാണ്. വൈറല്‍ വീഡിയോ കാണാം..

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr. Aravind Krishnan (@swami_bro) on


 

The actress sharanya husband comment was viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES