മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ടെലിവിഷന്‍ അവകാരകയും, നടിയുമായ സാധിക വേണുഗോപാല്‍. സമൂഹമാധ്യമങ്ങവില്‍ നിറസാന്നിധ്യമായ താരത്തിന് തന്റെതായ നിലപാടുകള്‍ ഏവിടെയും ശക്തമായ ഭാഷയില്‍ തുറന്ന് പറയുന്നതിന് യാതൊരു മടിയും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ നിരവദി വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവയ്ച്ച ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
'നിനക്ക് ചന്ദ്രനെ വേണമെങ്കില്‍ രാത്രിയില്‍ നിന്ന് ഒളിച്ച് നില്‍ക്കാതിരിക്കുക. നിനക്ക് റോസാപ്പൂക്കള്‍ വേണമെങ്കില്‍ മുള്ളുകളില്‍ നിന്നും ഓടിയകലാതിരിക്കുക. നിനക്ക് പ്രണയം വേണമെങ്കില്‍ നിന്നില്‍ നിന്ന് തന്നെ ഓടിയകലാതിരിക്കുക. പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം...' എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്.
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഹ്രസ്വചിത്രങ്ങളിലും എല്ലാം മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങിയ സാധിക എപ്പോഴും പുതിയ മേക്ക് ഓവറുകള്‍ നടത്തി മോഡലിങ് രംഗത്ത് ശ്രദ്ധേയമാകാറുണ്ട്. പ്രൊഫഷന്‍ എന്ന നിലയില്‍ സീരിയല്‍ ,സിനിമ, ടെലിവിഷന്‍ ഷോ എന്നിവ കൊണ്ട് പോകുമ്പോഴും മോഡലിങിലാണ് താരത്തിന് ഏറെ പ്രിയമെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.