മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ കുഞ്ചാക്കോ ബോബൻ.ശാലിനിയായിരുന്നു ചാക്കോച്ചന്റെ ആദ്യ നായിക. അനുവും മിനിയുമായി ഇരുവരും ശരിക്കും ജീവിക്കുകയായിരുന്നു. വാക്കുകളിലായിരുന്നില്ല ഇവരുടെ മുഖത്തായിരുന്നു പ്രണയം. അനിയത്തിപ്രാവിലെ ഗാനങ്ങള്‍ ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നവയാണ്. സ്‌ക്രീനില്‍ മികച്ച ജോഡികളായ ഇരുവരും ജീവിതത്തിലും ഒരുമിക്കുമോയെന്ന തരത്തിലായിരുന്നു അക്കാലത്തെ ചര്‍ച്ചകള്‍. എന്നാല്‍ തന്റെ ജീവിതനായകനെ ശാലിനി എത്രയോ മുന്‍പോ തിരഞ്ഞെടുത്തിരുന്നു. അജിത്തുമായുള്ള പ്രണയത്തില്‍ ഹംസമായത് കുഞ്ചാക്കോ ബോബനായിരുന്നു.
പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ചും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും, അന്നത്തെ ഫോണ്‍വിളിയെക്കുറിച്ചുമെല്ലാം കുഞ്ചാക്കോ ബോബന്‍ നേരത്തെ വാചാലനായതാണ്. ആരാധികമാര്‍ക്ക് പ്രിയയെ അറിയുമായിരുന്നില്ലെങ്കിലും കൂടെ അഭിനയിച്ചിരുന്ന നായികമാര്‍ക്കെല്ലാം ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. അതിനാല്‍ത്തന്നെ അവരിലാരോടും തനിക്ക് പ്രണയമൊന്നും തോന്നിയിരുന്നില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു
ശാലിനിയുമായി മികച്ച പ്രണയം പുറത്തെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്ന് താരം ഓര്‍ത്തെടുക്കുന്നു.കാവ്യ മാധവന്‍, ജോമോള്‍, മീര ജാസ്മിന്‍ ഇവരുമായും മികച്ച കെമിസ്ട്രിയായിരുന്നു. ദീപ നായര്‍, സ്നേഹ, അസിന്‍ തുടങ്ങിയ പുതുമുഖ താരങ്ങള്‍ തുടക്കം കുറിച്ചതും കുഞ്ചാക്കോ ബോബന്റെ സിനിമകളിലൂടെയായിരുന്നു. പ്രണയിക്കാന്‍ കഴിയാതെ പോയ നായികയായി താരം വിശേഷിപ്പിച്ചത് ഭാവനയെ ആയിരുന്നു. റൊമാന്റിക് ഭാവങ്ങളുമായി അവളുടെ മുന്നിലേക്ക് ചെല്ലുമ്പോള്‍ അവള്‍ ചിരി തുടങ്ങും. അതോടെ മൂഡ് പോവുമെന്നുമായിരുന്നു താരം പറഞ്ഞത്.