Latest News

അച്ഛന്റെ പ്രണയഗാനത്തിന് തബല വായിച്ച്‌ ഇരിക്കേണ്ടി വന്നു; കുറിപ്പ് പങ്കുവച്ച് ഷമ്മി തിലകന്‍

Malayalilife
അച്ഛന്റെ പ്രണയഗാനത്തിന് തബല വായിച്ച്‌ ഇരിക്കേണ്ടി വന്നു; കുറിപ്പ് പങ്കുവച്ച് ഷമ്മി തിലകന്‍

വില്ലൻ കഥാപാത്രങ്ങളിളുടെയൂം  സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷമ്മി തിലകന്‍. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ  താന്‍ അഭിനയിച്ച സിനിമകളുടെ പിന്നണയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുത്തിപ്പൊക്കല്‍ പരമ്പര എന്ന് താരം തന്നെ പേരിട്ട് വിളിക്കുന്ന ആ പോസ്റ്റില്‍ രസകരമായ ഒരു ചരിത്രവുമായാണ് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ന്തം അച്ഛന്റെ പ്രണയഗാനത്തിന് തബല വായിച്ച്‌ ഇരിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് ഷമ്മി തിലകന്‍ ഇപ്പോൾ തുറന്ന് പറയുന്നത്.

ഷമ്മി തിലകന്റെ കുറിപ്പ്

#കുത്തിപ്പൊക്കല്‍_പരമ്ബര.
(Ice Cream-1986. Script : John Paul. Direction : Antony Eastman.)

ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും..; ലിസി, ജയരേഖ, എന്നിവര്‍ നായികമാരായും..; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്‌..; ആന്റണി ഈസ്റ്റ്മാന്‍ സംവിധാനംചെയ്ത്, 1986-ല്‍ റിലീസ് ചെയ്ത #ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!
#പ്രേമമെന്നാലെന്ത്..?
#അതിന്‍_ദാഹമെന്നാലെന്ത്..?
#ആരോമലാളല്ലേ_ചൊല്ലാമോ..?
#ഒരു_തൂവലാലുള്ളം_തലോടാമോ..?

പുലിയൂര്‍ സരോജ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനരംഗത്തില്‍, സൂക്ഷിച്ചു നോക്കിയാല്‍ എന്നേയും കാണാം..!
ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല..; ഈ ഞാന്‍ തന്നെയാണ്..!!

K.G.ജോര്‍ജ്ജ് സാറിന്റെ കീഴില്‍ സിനിമയിലും..; അച്ഛന്‍റെ കീഴില്‍ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ഞാന്‍..; പുലിയൂര്‍ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും..; ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ (ബോള്‍ഗാട്ടി പാലസ്) പോയത്..!
ഗാനരംഗത്തില്‍ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാല്‍ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തില്‍..; അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു..!
സ്വന്തം പിതാവ് അഭിനയിച്ച്‌ പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച്‌ താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയില്‍ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം..!

ഇന്നായിരുന്നെങ്കില്‍ ഇങ്ങനെ ട്രോള്‍ വന്നേനെ..!
സ്വന്തം പിതാവ് അഭിനയിച്ച്‌ പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച്‌ താളം ഇട്ടു കൊടുത്ത് അഭിനയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായീ നിങ്ങള്‍ക്ക്..!?
പറ്റില്ല ഭായീ..!
#But_I_can..!!

I had to read tabla for fathers love song said shammi thilakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES