സംയുക്തയും കാവ്യയും ഗിതുവും ചേര്‍ന്ന് ഒരു ഇന്റര്‍വ്യൂ കുളമാക്കി; വെളിപ്പെടുത്തലുമായി റാഫി മെക്കാർട്ടിൻ

Malayalilife
സംയുക്തയും കാവ്യയും ഗിതുവും ചേര്‍ന്ന് ഒരു  ഇന്റര്‍വ്യൂ കുളമാക്കി; വെളിപ്പെടുത്തലുമായി റാഫി മെക്കാർട്ടിൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരാണ് സംയുക്ത വർമ്മയും കാവ്യ മാധവനും ഗീതു മോഹൻദാസും. നടൻ  ബിജു മേനോനുമായുള്ള വിവാഹത്തോടെ  അഭിനയ ജീവിതത്തിന് വിരാമമിട്ടിരുന്നു. . കുടുംബ ജീവിതവും  യോഗയുമൊക്കെയായി തിരക്കിലാണ് നടി. എന്നാൽ  കാവ്യ മാധവനാകട്ടെ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു  ബ്രേക്ക് എടുത്തു. അതേസമയം ഗീതു മോഹൻദാസ് സിനിമ മേഖലയിൽ സംവിധായികയായി തിളങ്ങി നിൽക്കുകയാണ്. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തെത്തിയ തെങ്കാശി പട്ടണം എന്ന ചിത്രത്തിൽ  ഇവർ മൂന്നു പേരും ഒന്നിച്ച് അഭിനയിക്കുകയും സിനിമ വൻ വിജയമാകുകയും ചെയ്തു.

 എന്നാൽ ഇപ്പോൾ തെങ്കാശിപ്പട്ടണത്തെ കുറിച്ചുള്ള ഒരു രസകരമായ സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ മെക്കാർട്ടിൻ.  മെക്കാർട്ടിൻ വെളിപ്പെടുത്തിയിരിക്കുന്നത് സംയുക്ത വർമ, കാവ്യ മാധവൻ, ഗീതു മോഹൻദാസ് എന്നിവർ പങ്കെടുത്ത ഒരു അഭിമുഖത്തെ കുറിച്ചാണ്. സംയുക്ത, കാവ്യ, ഗീതു തുടങ്ങിയവർ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രതത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് പങ്കെടുക്കുന്ന ഒരു അഭിമുഖ പരിപാടി ഒരു ടെലിവിഷൻ ചാനൽ ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.

അഭിമുഖം നേരത്തെ ഷൂട്ട് ചെയ്ത് ക്രിസ്മസിന് സംപ്രേക്ഷണം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ അഭിമുഖത്തിൽ സംയുക്ത എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ എന്ന് കേറി പറഞ്ഞത്. പക്ഷേ അന്ന് ഞാൻ ഇവിടെ ഉണ്ടാവില്ല എന്ന ഡയലോഗ് കൂടി പറഞ്ഞതോടെ സംഭവം ആകെ കുളമായി. അത് കഴിഞ്ഞു ഗീതുവിന്റെ അബദ്ധം ഇതായിരുന്നു. എല്ലാവർക്കും എന്റെ ക്രിസ്മസ് ഓണാശംസകൾ മലയാളം അധികം അറിയാത്ത ഗീതു വിചാരിക്കുന്നത് ആശംസകൾ എന്ന് പയുന്നതിനോടൊപ്പം മലയാളികൾ എപ്പോഴും ചേർക്കുന്ന ഒന്നാണ് ഓണാശംസകൾ എന്നതാണ്. അങ്ങനെ ആ അഭിമുഖ പരിപാടി അവർ കുളമാക്കി കയ്യിൽ കൊടുത്തു.- ഒരു അഭിമുഖത്തിലാണ് മെക്കാർട്ടിൻ പറഞ്ഞു.

Director Rafi Mecartin words about kavya Madhavan Samyuktha varmma and Geethu mohandas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES