മലയാളികൾക്ക് ഏറെ സുപരിചിതയായ നടി ,മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിളുടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ചു. പിന്നാലെ മായാനദി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രമായി എത്തുകയും ചെയ്‌തു. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിടും ചെയ്തു. മലയാളത്തിൽ നിന്നും അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയ താരം ഇപ്പോൾ തമിഴിന്റെ മഹാ സംവിധായകന്‍ മണിരത്നത്തിന്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.
അതേ സമയം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ചെയ്തു കഴിഞ്ഞതും ചെയ്യാന്‍ പോകുന്നതുമായ തന്റെ സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് തനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകളൊന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിക്കുന്നതാണ് തന്റെ അടുത്ത മലയാള സിനിമ എന്നും ഐശ്വര്യ വ്യക്തമാകുന്നു.
'മലയാളത്തില്‍ എന്റെതായി അവസാനമിറങ്ങിയ സിനിമ 'ബ്രദേഴ്സ്ഡേ'യാണ്. പിന്നീട് തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി പോയി. ധനുഷിനൊപ്പം ചെയ്ത 'ജഗമേ തന്തിരം' റിലീസാവാനുണ്ട്. അതുകഴിഞ്ഞ് മണിരത്നം സാറിന്റെ സിനിമയിലും അഭിനയിച്ചു. നിര്‍ബന്ധമായും എനിക്ക് ചെയ്യണമെന്നു തോന്നുന്ന ഇഷ്ടപ്പെടുന്ന തിരക്കഥകളൊന്നും മലയാളത്തില്‍ നിന്ന് വന്നിട്ടില്ല. ഇനി നല്ല സിനിമകളെ ചെയ്യുള്ളൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുമ്ബും അങ്ങനെ തന്നെയായിരുന്നു. എന്നാലും വ്യത്യസ്തമായ നല്ല കഥാപാത്രങ്ങള്‍ വരട്ടെ. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിക്കുന്ന സിനിമയാണ് മലയാളത്തില്‍ അടുത്തത് . ചിത്രീകരണം തുടങ്ങിയിട്ടില്ല'.