എന്റെ സിനിമകള്‍ കാണുകയും വേണം എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം; എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത്: നയൻ‌താര

Malayalilife
 എന്റെ സിനിമകള്‍ കാണുകയും വേണം എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം; എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത്: നയൻ‌താര

  തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നായികയാണ് നയന്‍താര. മലയാളിയായ നയന്‍താര തമിഴിലാണ് ശ്രദ്ധിക്കപ്പെട്ടത്. നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷുമായുള്ള പ്രണയം സിനിമാലോകത്ത് പരസ്യമാണ്. മേക്ക് വരിലൂടെയെല്ലാം തന്നെ നയൻസ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നയന്‍താര തന്നെ കുറിച്ച് വന്ന ഗോസിപ്പുകളോട് ഒരു ഓണക്കാലത്ത് ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആയിരുന്നു ശക്തമായി പ്രതികരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്നായിരുന്നു നയന്‍താരയുടെ ചോദ്യം.

എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം. വിമര്‍ശനങ്ങള്‍ ആവാം. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ അംഗീകരിയ്ക്കുന്നു. അതിനപ്പുറം എന്റെ വേഷത്തെ കുറിച്ചും മറ്റും വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത് എന്നൊക്കെ ചോദിച്ച് ക്ഷോഭിയ്ക്കുന്ന നയന്‍താരയെയാണ് വീഡിയോയില്‍ കാണുന്നത്. വിവാദങ്ങളും ഗോസിപ്പുകളും വന്നാല്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ, അല്ലാതെ ഒരക്ഷരം മിണ്ടില്ല എന്നും നടി പറയുന്നുണ്ട്.

Actress nayanthara words about gossips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES