സത്യന് അന്തിക്കാട് സംവിധാനം നിർവഹിച്ച 'കഥ തുടരുന്നു' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തുടർന്ന് നിരവധി സിനിമകളിൽ താരം തിളങ്ങുകയും ചെയ്‌തു. തെന്നിന്ത്യന്‍ ഭാഷകളിലും യെന്നെ അറിന്താല്‍', 'വിശ്വാസം' എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ 15 വയസ് മാത്രം പ്രായമുള്ള അനിഖയുടെ ചിത്രങ്ങള്‍ക്ക് ചുവടെ സോഷ്യൽ മീഡയയിലൂടെ അശ്ലീല കമന്റുകളുമായി ചിലര്‍ എത്തിയിരിക്കുകയാണ് ഇപ്പോൾ . അതേസമയം ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം രംഗത്ത് എത്തിയിരിക്കുകയാണ്.
കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്നാണ് അഭിരാമി തിരികെ നൽകിയിരിക്കുന്ന കമന്റ്.ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് അഭിരാമി തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.' കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോൾ ലജ്ജ തോന്നുന്നു.എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു.' എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്.
തമിഴ് ബിഗ് ബോസ് സീസൺ 3 യിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് അഭിരാമി. മികച്ച ഒരു അഭിനേത്രി വന്നതിലുപരി ഒരു മോഡൽ കൂടിയാണ് അഭിരാമി.നീർകൊണ്ട പാർവൈ, കളവു തുടങ്ങിയ തമിഴ് ചിത്രങ്ങളിലും വെബ് സീരീസുകളിലും ഏറെ ശ്രദ്ധേയയാണ് താരം.