മലയാള സിനിമയിലെ അച്ഛന്‍ വേഷങ്ങളുടെ വേറിട്ട അവതരണമായിരുന്നു രഞ്ജി പണിക്കര്‍. നായകന്റെയോ നായികയുടെയോ അച്ഛന്‍ വേഷത്തില്‍ താരം തകര്‍ത്തിരുന്നു. പ്രേമം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം അതിരന്‍, ഓം ശാന്തി ഓശാനോ തുടങ്ങിയ ചിത്രങ്ങളിലെ വേറിട്ട പ്രകടനത്തിലൂടെ രഞ്ജിപണിക്കര്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. സംവിധായകനും നിര്‍മ്മാതവും കൂടിയാണ് അദ്ദേഹം. എന്നാൽ ഇപ്പോൾ പ്രജ എന്ന സിനിമയില്‍ മോഹന്‍ലാലുമൊത്തുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് രണ്‍ജി പണിക്കര്‍. പ്രജയ്ക്കു വേണ്ടി താന്‍ എഴുതിയ ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞു കൊടുത്തപ്പോള്‍ മോഹന്‍ലാല്‍ അങ്ങനെ ചെയ്യരുതെന്ന് തന്നോട് പറഞ്ഞതായി രണ്‍ജി പണിക്കര്‍ ഇപ്പോൾ വെളിപ്പെടുത്തുകയാണ്.
'' അണ്ണാ എനിക്ക് ഡയലോഗുകള്‍ വായിച്ച് തരരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എനിക്ക് നിങ്ങളുടെ മീറ്ററില്‍ പറയാന്‍ കഴിയില്ല, എനിക്ക് എന്റെ മീറ്ററിലേ പറയാന്‍ കഴിയൂ എന്നും. എന്നാല്‍ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പങ്‌ച്വേഷന്‍ മാറിപ്പോവുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍. പ്രജയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് ലാലിന് ഡയലോഗുകള്‍ പറഞ്ഞു കൊടുത്തത്. അണ്ണന്‍ ഇങ്ങനെ വായിച്ചാല്‍ ഞാന്‍ കുഴങ്ങിപ്പോവുമെന്നും ഡയലോഗ് പറയാന്‍ തനിക്ക് സാധിക്കില്ലെന്നും ലാല്‍ പറയുകയായിരുന്നു.
മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ആ ഡയലോഗിന്റെ മീറ്ററില്‍ പറയാന്‍ കഴിയുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ മീറ്റര്‍ അതല്ല. മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും ഭംഗിയായി പറയാന്‍ കഴിയുന്ന ഡയലോഗുകള്‍ രഞ്ജിത്ത് എഴുതുന്നതാണ് എന്നാണ് എന്റെ തോന്നല്‍. പല കഥാപാത്രങ്ങള്‍ക്കും വേണ്ടി നീളന്‍ ഡയലോഗുകള്‍ എഴുതി ചെല്ലുമ്ബോള്‍ അത് കടിച്ചാ പൊട്ടാത്തതാണെന്നും നീളം കൂടുതലാണെന്നും പറഞ്ഞാണ് മമ്മൂട്ടി വഴക്കിടാറുള്ളത് '' പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.