സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാമെന്ന സൂചന നല്‍കി നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജി. സുരേഷ് കുമാര്‍. സര്‍ക്കാര്‍ ഇ-ടിക്കറ്റിംഗ് സംവിധാനം കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്കായി 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് സുരേഷ് കുമാര്‍ അറിയിച്ചു. ''ഇ-ടിക്കറ്റിംഗ് നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് കുറച്ച് നിരക്കില്‍ തന്നെ സിനിമ കാണാന്‍ സാധിക്കും. തീയേറ്റര്‍ ഉടമകള്‍ക്ക് നഷ്ടമില്ലാത്ത രീതിയിലായിരിക്കും നടപടികള്‍,'' എന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഏറ്റവും വലിയ വെല്ലുവിളി ''ബുക്ക് മൈ ഷോ'' പ്ലാറ്റ്‌ഫോമാണ്. 45 രൂപവരെ അധികമായി ഈടാക്കുന്ന സാഹചര്യം പരിഹരിക്കുമെന്നും സര്‍ക്കാരിന്റെ സെര്‍വറിലൂടെയാണ് ഭാവിയില്‍ ബുക്ക് മൈ ഷോ പ്രവര്‍ത്തിക്കേണ്ടതെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.