Latest News

ഷങ്കര്‍-രജനി ചിത്രം 2.0 യുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Malayalilife
 ഷങ്കര്‍-രജനി ചിത്രം 2.0 യുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍ എന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാല വൈകുന്നേരത്തോടെ പുറത്തു വിട്ട വിവരങ്ങള്‍ അനുസരിച്ച 2.0-യുടെ ആദ്യദിന കളക്ഷന്‍ 100 കോടിയ്ക്ക് മുകളിലാണ്. ഇന്ത്യയെ കൂടാതെ വിദേശകളക്ഷനും കൂടിയാണ് ചിത്രത്തെ ആദ്യദിനം തന്നെ നൂറ് കോടി ക്ലബിലെത്തിച്ചത്. അതേസമയം രാജമൗലിയുടെ മെഗാഹിറ്റ് ചിത്രം ബാഹുബലി-2 ന്റെ കളക്ഷന്‍ മറികടക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ബാഹുബലിയുടെ ആദ്യദിന കളക്ഷന്‍ 121 കോടിയാണ്.

വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള 2.0യുടെ കളക്ഷന്‍ വിവരങ്ങള്‍ 

റിലീസ് ദിവസം 64 കോടി രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും 2.0 സ്വന്തമാക്കിയത്. 
ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 20.25 കോടിയാണ് ആദ്യദിനം വരുമാനമായി ലഭിച്ചത്. 

അതേസമയം ചെന്നൈ നഗരത്തില്‍ റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്നചിത്രം എന്ന ബഹുമതി 2.0 സ്വന്തമാക്കി. 2.64 കോടി രൂപയാണ് ചെന്നൈയിലെ ആദ്യദിനവരുമാനം. വിജയ് ചിത്രം സര്‍ക്കാര്‍ നേടിയ 2.37 കോടിയുടെ റെക്കോര്‍ഡാണ് 2.0 മറികടന്നത്. 

അമേരിക്കയില്‍ നിന്നും 6.30 കോടിയും യുഎഇയില്‍ നിന്നും 5.21 കോടിയുമാണ് ആദ്യദിന കളക്ഷനായി ചിത്രത്തിന് ലഭിച്ചത്. ആസ്‌ട്രേലിയയില്‍ നിന്നും 58 ലക്ഷവും ന്യൂസിലാന്‍ഡില്‍ നിന്നും 11 ലക്ഷവും നേടി. 

പ്രമുഖ സിനിമാ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലൂടെ റിലീസിന് മുന്‍പേ തന്നെ 12 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. നവംബര്‍ 29-ന് ലോകമെന്പാടമുള്ള 10,500 സ്‌ക്രീനുകളിലായി ചിത്രം റിലീസ് ചെയ്തു. 

2.0-യുടെ ദക്ഷിണേന്ത്യയിലെ കളക്ഷന്‍ ഇപ്രകാരമാണ്. കര്‍ണാടക- 7.26 കോടി, തമിഴ്‌നാട്-16.50 കോടി കേരളം- 4.15 കോടി, ആന്ധ്ര-തെലങ്കാന- 18.2 കോടി. 

കേരളത്തില്‍ നിന്നും 4.15 കോടി രൂപയാണ് ആദ്യദിനം 2.0 സ്വന്തമാക്കിയത്. വിജയ് ചിത്രം സര്‍ക്കാര്‍ (5.62 കോടി), ബാഹുബലി 2(5.45 കോടി), മെര്‍സര്‍ (4.65 കോടി) എന്നിവയാണ് കേരളബോക്‌സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നില്‍ നില്‍ക്കുന്ന അന്യഭാഷ ചിത്രങ്ങള്‍. 

അഞ്ഞൂറ് കോടിക്കും അറുന്നൂറ് കോടിക്കും ഇടയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് എന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ വിതരണവകാശം, സാറ്റലൈറ്റ് റൈറ്റ്, മൊഴിമാറ്റം എന്നീ വകുപ്പുകളിലൂടെ ഏതാണ്ട് 340 കോടി രൂപ ചിത്രം ഇതിനോടം തിരിച്ചു പിടിച്ചിട്ടുണ്ട്. ആദ്യദിനത്തിലെ കുതിപ്പ് അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി തുടരാനായാല്‍ ചിത്രം നിര്‍മ്മാതാക്കള്‍ക്ക് സുവര്‍ണനേട്ടമായിരിക്കും സമ്മാനിക്കുക. 

(വിവിധ ട്രേഡ് അനലിസ്റ്റുകളില്‍ നിന്നുമുള്ള കണക്കുകളാണ് ഇവ. അന്തിമകണക്കെടുപ്പില്‍ ചില കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നേരിയ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്)

first-day-collection-report-of-2-0-is-out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES