Latest News

നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും; മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ റിലീസിന് ശേഷം മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; ഈ മാസം 23 മുതല്‍ റിലിസിങ് നിര്‍ത്തി ഫിയോക്ക്

Malayalilife
 നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും; മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ റിലീസിന് ശേഷം മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; ഈ മാസം 23 മുതല്‍ റിലിസിങ് നിര്‍ത്തി ഫിയോക്ക്

സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. വെള്ളിയാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്നു തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. തിയറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാകുംമുന്‍പ് സിനിമ ഒടിടിക്ക് നല്‍കരുതെന്നാണ് ഫിയോകിന്റെ പ്രധാന ആവശ്യം. 

തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന ധാരണ ചില നിര്‍മാതാക്കള്‍ ലംഘിക്കുന്നതില്‍ പ്രതിഷേധിച്ചാണു റിലീസ് നിര്‍ത്തിവയ്ക്കുന്നത്. എന്നാല്‍, നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും.

റിലീസ് സമയത്തെ നിര്‍മാതാക്കളുടെ തിയറ്റര്‍ വിഹിതം 60 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കുക, റിലീസിന്റെ അടുത്ത രണ്ട് ആഴ്ചകളില്‍ ഇത് 50, 40 ശതമാനം വീതമാക്കി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഫിയോക് ഉന്നയിക്കുന്നു. സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകളെ ഒതുക്കി മള്‍ട്ടിപ്ലെക്‌സുകളെ സഹായിക്കാനാണു നിര്‍മാതാക്കളുടെ താല്‍പര്യമെന്നും അവര്‍ ആരോപിച്ചു.

Read more topics: # ഫിയോക്.
film Not to be release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES