ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുമ്പോള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ ആവേശകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. നൂറുകോടി മുതല്‍മുടക്കില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ 'കുഞ്ഞാലി മരയ്ക്കാര്‍ ജൂനിയര്‍' ലുക്ക് പുറത്തെത്തിയിരുന്നു. എന്നാല്‍ അതിലും ആവേശം നിറച്ച മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നത്. ചിത്രത്തില്‍ കുട്ട്യാലി മരക്കറുടെ വേഷമിടുന്നത് സംവിധായകന്‍ ഫാസിലാണ്. പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫാസിലിന്റെ ഫസ് ലുക്ക് പുറത്തുവിട്ടത്.
നീണ്ട ഇടവേളയ്ക്ക ശേഷമാണ് ഫാസില്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തിലെ മികച്ച സിനിമകള്‍ സമ്മാനിച്ച ജനപ്രിയ സംവിധായകന്‍ അണിയറയില്‍ നിന്ന് മാറി നിന്നപ്പോള്‍ മകന്‍ ഫഹദ് ഫാസില്‍ ഫാസിലിന്റെ അസാന്നിധ്യം മായിച്ചുകളഞ്ഞിരുന്നു. മലയാളപ്രേക്ഷകര്‍ ഉറ്റുനോക്കുന്ന അച്ഛനും മകനുമെന്ന പേരില്‍ താരപുത്രന്മാരുടെ പട്ടികയില്‍ ഫഹദിനും സ്ഥാനമുണ്ട്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുട്ട്യാലി മരയ്ക്കാറായി എത്തുന്ന ഫാസിലാണ്. പ്രിയദര്‍ശന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇരുപത് മിനിറ്റാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. കടലിലെയും കപ്പലിലെയും രംഗങ്ങളാണ് അതില്‍ ഏറെയും. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. തിരുവാണ് ഛായാഗ്രഹണം.
തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. പ്രിയദര്‍ശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാര്‍; ആശീര്‍വാദിന്റെ 25 ാമത്തേതും. 2020ലാകും ചിത്രം റിലീസ് ചെയ്യുക. ഒന്നാമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലും പ്രണവ് അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു. ആദി എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയ പ്രണവിന്റെയും മോഹന്‍ലാലിന്റേയും ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു. നൂറുകോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ്.