മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍ . തന്റെതായ ശൈലിയിലൂടെ താരം ഏറ്റെടുത്ത കഥാപാത്രങ്ങളെല്ലാം മികവാര്‍ന്നതായിരുന്നു . സിനിമയില്‍ താരപദവിയുടെ സ്ഥാനം അവസാനിച്ചിരിക്കുന്നതായി താരം ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തു . താന്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത് താരപദവിയുടെ അടിസ്ഥാനത്തിലല്ല എന്നും നായക വേഷം തന്നെ വേണം എന്ന നിര്‍ബന്ധമില്ല എന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
''എല്ലാവരും എല്ലാാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്നും ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുന്നവേളയിലാണ് അത് മറ്റൊരു തരത്തിലേക്ക് എത്തുന്നത് എന്ന് എനിക്ക്് തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുളള ശ്രമം നടക്കുകയാണ് . സൂപ്പര്‍സ്റ്റാറുകളാണ് അതില്‍ അഭിനയിക്കുന്നത്'' എന്നും ഫഹദ് പറഞ്ഞു .
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ' ട്രാന്‍സ്' എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെതായി റിലീസിന് തയ്യാറെടുക്കുന്നത് . നസ്‌റിയ നായികയായി എത്തുന്ന ചിത്രത്തില്‍ ഒരു വന്‍ താരനിരയാണ് ഉണ്ടാകുക . ചിത്രം ഫെബ്രുവരി 14നാണ് പ്രദര്‍ശനത്തിന് എത്തുക . ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സ്യഷ്ടിക്കുകയാണ് .