Latest News

ന്യൂയോര്‍ക്കില്‍ എമ്പുരാന്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹന്‍ലാല്‍ ഫാന്‍സ്; എമ്പുരാന്‍ 'ആദ്യ ദിവസം തന്നെ കാണുമെന്ന് ഷെയിന്‍ നിഗം; ആശംസയറിയിച്ച് ലക്ഷ്മിപ്രിയയുടെ കുറിപ്പ്

Malayalilife
 ന്യൂയോര്‍ക്കില്‍ എമ്പുരാന്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹന്‍ലാല്‍ ഫാന്‍സ്; എമ്പുരാന്‍ 'ആദ്യ ദിവസം തന്നെ കാണുമെന്ന് ഷെയിന്‍ നിഗം; ആശംസയറിയിച്ച് ലക്ഷ്മിപ്രിയയുടെ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി യു. എസ്സില്‍ ഒരു മലയാള ചിത്രത്തിന്റെ ലോഞ്ചിംഗ്വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെട്ടു.
എമ്പുരാന്‍ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ ആഘോഷിക്കപ്പെട്ടത്.പതിനായിരത്തോളം വരുന്ന മോഹന്‍ലാല്‍ ഫാന്‍സ് പങ്കെടുത്തവിപുലമായ ചടങ്ങായിരുന്നു ഇത്.ഒരു ദിവസം മുഴുവന്‍ ഇവിടെ എമ്പുരാന്റെ ടീസര്‍ ലൈവില്‍ പ്രദര്‍ശിപ്പിച്ചു.

അറുപതോളം കലാകാരന്മാര്‍ പങ്കെടുത്ത സംഗീത നൃത്ത പരിപാടികള്‍ അരങ്ങേറിക്കൊണ്ട് എമ്പുരാനെ ആരാധകര്‍ വരവേറ്റത് ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് പുതുമയും കൗതുകവും നല്‍കി.സ്‌കീനില്‍ തെളിയുന്ന മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ കാഴ്ച്ചക്കാര്‍ക്ക് ഏറെ കൗതുകമായിരുന്നു.

കേരളം കഴിഞ്ഞാല്‍ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകള്‍ നടക്കുക ദുബായിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയില്‍ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് വലിയ ശ്രമകരമായ ഒരു കാര്യമാണ്.നീല്‍വിന്‍സന്റൊണ് ന്യൂയോര്‍ക്കിലെ ഈ ചടങ്ങിന്റെ കോ-ഓര്‍ഡിനേറ്റര്‍. യു. എസ്സിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള   ആരാധകര്‍ ഈ ആഘോഷപരിപാടി യില്‍ പങ്കെടുക്കുകയുണ്ടായിപ്രേക്ഷകര്‍ക്കിടയില്‍ അത്രമാത്രം പ്രതീക്ഷ നല്‍കുന്ന മലയാളത്തിലെ എക്കാലത്തേയും വമ്പന്‍ ചിത്രമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ചിത്രമാണ് എമ്പുരാന്‍.

മാര്‍ച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടന്‍ ഷെയിന്‍ നിഗം. ലൂസിഫര്‍ കണ്ടത് മുതല്‍ താന്‍ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷെയിന്‍ പറഞ്ഞു.

'എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിംഗ് ആണ്. അതിന്റെ ടീസര്‍ കണ്ടത് മുതല്‍ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫര്‍ കണ്ടപ്പോള്‍ മുതല്‍ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗ് ആയിരുന്നു, ടീസര്‍ പ്രതീക്ഷകളെ ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും', ഷെയിന്‍ നിഗം പറഞ്ഞു.

മാര്‍ച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതല്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിനെ കുറിച്ച് ലക്ഷ്മി പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ഒരുമിച്ചഭിനയിച്ച സിനിമകളില്‍ രാജു നല്‍കിയ പിന്തുണയും സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെറും ഒരുനടന്‍ മാത്രമല്ല രാജു ഒരു വിദ്യാര്‍ത്ഥി കൂടി ആകുമെന്ന് ലക്ഷ്മി പ്രിയ പോസ്റ്റില്‍ പറയുന്നു. ഓരോ ഷോട്ട് വയ്ക്കുമ്പോഴും ക്യാമറമാനോട് ഈ ലെന്‍സ് ഏതാണ്? ഇപ്പൊ വയ്ക്കുന്ന ഷോട്ട് ഏത് റേന്‍ജ് ആണ്? ഇതിന്റെ ലൈറ്റ് ആന്‍ഡ് ഷേഡ്സ് എങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. ഈ അന്വേഷണത്തിന്റെ ത്വര ആണ് നമ്മള്‍ ലൂസിഫറില്‍ കണ്ടതെന്നും ലക്ഷ്മി പ്രിയ കുറിച്ചു.

അകാലത്തില്‍ ഭര്‍ത്താവ് നഷ്ട്ടപ്പെട്ട ഒരമ്മ. ആ അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലം ആണ് മലയാള സിനിമയിലെ യുവ നടന്‍മാര്‍ ആയ ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. വന്ന സമയത്ത് മുഖം നോക്കാത്ത സംസാര രീതി കൊണ്ടും വസ്തുനിഷ്ഠമായ അഭിപ്രായം കൊണ്ടും അഹങ്കാരി എന്ന പേര് സമ്പാദിച്ചവന്‍! അത് അഹങ്കാരമല്ല ആത്മ വിശ്വാസമായിരുന്നു എന്ന് മലയാളികള്‍ മനസ്സിലാക്കാന്‍ പിന്നെയും സമയമെടുത്തു. ഞങ്ങള്‍ക്കറിയുന്ന രാജു ഒരിക്കലും അഹങ്കാരിയായി തോന്നിയിട്ടില്ല. വണ്‍വേ ടിക്കറ്റില്‍ രാജുവിന്റെ അനിയത്തിയായി. താന്തോന്നിയില്‍ രാജുവിനൊപ്പം മികച്ച കഥാപാത്രം. വീട്ടിലേക്കുള്ള വഴിയില്‍ എന്റെ മകനെയാണ് രാജുവിന്റെ കഥാപാത്രം വളര്‍ത്തുന്നത്. ലോലിപ്പോപ്പ് പ്രമാണി, ടിയാന്‍ പിന്നെയും ഏതൊക്കെയോ സിനിമകള്‍ ഉണ്ട്. ഓര്‍മ്മ വരുന്നില്ല.

പിന്നെ ഓര്‍മ്മ വരുന്ന സിനിമ സെവന്ത് ഡേ ആണ്. ഒരു വലിയ സീനില്‍ മാത്രം വരുന്ന ക്യാരക്ടര്‍. അതില്‍ മികച്ച രീതിയില്‍ അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞത് രാജുവിന്റെ സപ്പോര്‍ട്ട് കൊണ്ടാണ്. കാരണം സജഷന്‍ ഷോട്ട് വയ്ക്കുമ്പോ ( എതിരെ ഉള്ള ആളിന്റെ ചെവിയും തലമുടിയും അഭിനയിക്കുന്ന ആളിന്റെ മുഖം ) സാധാരണ ആര്‍ട്ടിസ്റ്റ് മൊത്തം ഡയലോഗ്‌സ് ഒന്നും പറയാറില്ല. നമ്മള്‍ പക്ഷേ നന്നായി പെര്‍ഫോം ചെയ്യുകയും വേണം. എന്നാല്‍ രാജു ഫുള്‍ ആ സീന്‍ എനിക്കു മുന്നില്‍ അഭിനയിച്ചു കൊണ്ടേ ഇരുന്നു. അതുകൊണ്ട് അത് ഭംഗിയാക്കാന്‍ എനിക്ക് സാധിച്ചു. ഒരു സീനില്‍ മാത്രം വരുന്ന കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുക വെല്ലുവിളി തന്നെയാണ്. ഷൂട്ടിങ് ഇടവേളകളില്‍ തമാശകള്‍ ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്ന ആള്‍ തന്നെയാണ് രാജു.

പൃഥ്വിരാജ് എന്ന നടനെ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനായി എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം എന്തെന്നാല്‍ രാജു ഓരോ ഷോട്ട് വയ്ക്കുമ്പോഴും ക്യാമറമാനോട് ഈ ലെന്‍സ് ഏതാണ്? ഇപ്പൊ വയ്ക്കുന്ന ഷോട്ട് ഏത് റേന്‍ജ് ആണ്? ഇതിന്റെ ലൈറ്റ് and ഷേഡ്‌സ് എങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. ഒരു നടന്‍ സത്യത്തില്‍ അതൊന്നും അന്വേഷിക്കേണ്ടതില്ല. സംവിധായകന്റെ കയ്യിലെ മോള്‍ഡ് മാത്രമാണ് അഭിനേതാവ്. ആ അന്വേഷകന്റെ ത്വരയാണ് നമ്മള്‍ ലൂസിഫര്‍ എന്ന സിനിമയിലൂടെ സംവിധാന മികവ് ആയി കണ്ടത്.

ഒരു ബ്രഹ്മാണ്ട ചിത്രമായി എമ്പുരാന്‍ നമുക്ക് മുന്നിലേക്ക് എത്താന്‍ പോകുന്നു. ക്യുരിയസ് ആയ പൃഥ്വിരാജ് എന്ന നടനില്‍ നിന്നും സംവിധായകന്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മികച്ച ട്രാന്‍സ്ഫമേഷന്‍ ആവട്ടെ എമ്പുരാന്‍. എല്ലാവിധ ആശംസകളും. ലക്ഷ്മി പ്രിയ.

Read more topics: # എമ്പുരാന്‍. 
empuran relase post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES