Latest News

എമ്പുരാന്റെ' പാക്കപ്പ് ദിനത്തില്‍ പൃഥ്വിരാജിന് സര്‍പ്രൈസ് ഒരുക്കി സുപ്രിയ മുംബൈയില്‍ നിന്ന് പാലക്കാട്ട് ലൊക്കേഷനില്‍; ആശീര്‍വാദ് സിനിമാസിന്റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍; പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഇനി എഡിറ്റിങ് ടേബിളിലേക്ക്

Malayalilife
 എമ്പുരാന്റെ' പാക്കപ്പ് ദിനത്തില്‍ പൃഥ്വിരാജിന് സര്‍പ്രൈസ് ഒരുക്കി സുപ്രിയ മുംബൈയില്‍ നിന്ന് പാലക്കാട്ട് ലൊക്കേഷനില്‍; ആശീര്‍വാദ് സിനിമാസിന്റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍; പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഇനി എഡിറ്റിങ് ടേബിളിലേക്ക്

മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ളതും പ്രേക്ഷകര്‍ കാത്തിരിക്കുന്നതുമായ ചിത്രമാണ്, മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍.' ബ്ലോക്ബസ്റ്റര്‍ ചിത്രമായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അടുത്തവര്‍ഷം റിലീസ് ചെയ്യാന്‍ സാധ്യതയുള്ള എമ്പുരാന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്

ഇതിനിടെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. ഭര്‍ത്താവിനെ അറിയിക്കാതെ രഹസ്യമായിട്ടാണ് സുപ്രിയ ലൊക്കേഷനിലേക്ക് എത്തിയത്.

നിലവില്‍ പാലക്കാട് വച്ചാണ് എമ്പുരാന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. മുംബൈയില്‍ പുതിയ ഫ്ളാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറിയതിനാല്‍ സുപ്രിയയും മകളും അവിടെയും പൃഥ്വിരാജ് പാലക്കാടുമായിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസം ആയതിനാല്‍ അതിരാവിലെ മുംബൈയില്‍ നിന്നും ഫ്ലൈറ്റിലാണ് സുപ്രിയ നാട്ടിലേക്ക് എത്തുന്നത്. ശേഷം മൂന്നു മണിക്കൂര്‍ കാറില്‍ ഡ്രൈവ് ചെയ്ത് പാലക്കാടുള്ള ലൊക്കേഷനില്‍ എത്തി.

സഹപ്രവര്‍ത്തകരില്‍ നിന്നും പൃഥ്വി എവിടെയാണെന്ന് അന്വേഷിച്ച് അദ്ദേഹം ഇരിക്കുന്ന മുറിയിലേക്ക് ഓടി കയറുകയും സര്‍പ്രൈസ് എന്ന് വിളിച്ചു പറയുകയുമാണ് സുപ്രിയ. ഭാര്യയെ പെട്ടെന്ന് കണ്ട ആകാംക്ഷയില്‍ പൃഥ്വി ഞെട്ടിയെങ്കിലും യാതൊരു ഭാവവ്യത്യാസവും വന്നില്ലെന്നതാണ് വസ്തുത. എന്നിരുന്നാലും ഇതിന് പിന്നാലെ സുപ്രിയയെ കെട്ടിപ്പിടിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു. ഒരു ഹായ് എങ്കിലും പറയാന്‍ സുപ്രിയ പറഞ്ഞതോടെ 'നീ മുംബൈയില്‍ നിന്ന് നേരിട്ട് വരികയാണോ എന്നും സുഖമാണോ' എന്നൊക്കെ നടന്‍ ചോദിക്കുന്നുണ്ട്.

ഫ്ലൈറ്റില്‍ കയറി വരികയും മൂന്ന് മണിക്കൂറോളം പോസ്റ്റ് അടിച്ചു റോഡിലൂടെ യാത്രയും ചെയ്തു എമ്പുരാന്റെ സെറ്റില്‍ എത്തി. ഇന്ന് സിനിമയുടെ ലാസ്റ്റ് ദിവസം ആയതിനാല്‍ ഡയറക്ടര്‍ സാറായ പൃഥ്വിരാജിന് ഒരു സര്‍പ്രൈസ് കൊടുക്കാമെന്ന് കരുതി. എന്നാല്‍ നീ എന്തിനാ വന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഭര്‍ത്താവിന്റെ ശ്രദ്ധ മാക്സിമം തെറ്റിക്കാമെന്ന് കരുതി... എന്നൊക്കെയാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി സുപ്രിയ കുറിച്ചത്. മാത്രമല്ല റൊമാന്റിക് ആയ ഭാര്യയും അണ്‍റൊമാന്റിക് ആയ ഭര്‍ത്താവും എന്നാണ് ഹാഷ്ടാഗായി കൊടുത്തിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിനെ സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആവുന്നത് എന്തുകൊണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പങ്ക് വച്ചിട്ടുണ്ട്. ചിത്രം 2025 മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തും.

എമ്പുരാന്‍ പൂര്‍ത്തിയായതിലൂടെ ആശിര്‍വാദ് സിനിമാസിന്റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. എല്ലാവരും ചര്‍ച്ച ചെയ്യുന്നതിനപ്പുറം ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് ചെയ്യുക എന്നതായിരുന്നു തങ്ങളുടെ ആഗ്രഹം. വ്യക്തിപരമായി താനും ഏറ്റവും ആഗ്രഹിച്ചത് അത് തന്നെയായിരുന്നു. ഈ പ്രോജക്ടിലൂടെ ആ സ്വപ്നം നേടിയെടുത്തതായി കരുതുന്നു എന്ന് ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.

മോഹന്‍ലാലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനെന്നും പൃഥ്വിരാജ് രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണെന്നും വിശ്വസിക്കുന്നു. മുരളി ?ഗോപിയുടെ തിരക്കഥയില്‍ ഇവര്‍ രണ്ടുപേരും ഒന്നിക്കുമ്പോള്‍ ഗംഭീരമായ സിനിമ തന്നെയുണ്ടാകുമെന്ന് കരുതുന്നു എന്നും ആന്റണി പെരുമ്പാവൂര്‍ കുറിച്ചു. ഈ ചിത്രത്തില്‍ തങ്ങള്‍ക്കൊപ്പം സഹകരിച്ച ലൈക്ക പ്രൊഡക്ഷന്‍സിന് നന്ദി പറഞ്ഞ ആന്റണി പെരുമ്പാവൂര്‍ എമ്പുരാന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും  കുറിച്ചു. കൂടാതെ സഹനിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനും ആന്റണി പങ്കുവെച്ച കുറിപ്പില്‍ നന്ദി പറയുന്നുണ്ട്

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 5.30 ഓടുകൂടിയാണ് എമ്പുരാന്റെ ചിത്രീകരണം അവസാനിച്ചത്. ചിത്രീകരണം പൂര്‍ത്തിയായ വിവരം മോഹന്‍ലാലും പൃഥ്വിരാജും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു.

'ഇന്ന് പുലര്‍ച്ചെ 5:35ന്, മലമ്പുഴ റിസര്‍വോയറിന്റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങള്‍ പൂര്‍ത്തിയാക്കി. 117 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം തിയേറ്ററുകളില്‍ കാണാം',-ഇപ്രകാരമായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

ആര്‍ട്ടിസ്റ്റ് എന്ന നിലയ്?ക്ക് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് എമ്പുരാനെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 14 മാസം വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

 

Read more topics: # എമ്പുരാന്‍. 
empuraan update SHOOT complete

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES