Latest News

മോനെ..ഇത് കര വേറെ'; കോയമ്പത്തൂരിലെ കോളെജില്‍ 'എമ്പുരാന്‍' പ്രൊമോഷണല്‍ പരിപാടി; മോഹന്‍ലാലിനെ ആര്‍പ്പുവിളിച്ച് വരവേറ്റ് വിദ്യാര്‍ത്ഥികള്‍; അന്തം വിട്ട് കേരളത്തിലെ ആരാധകര്‍

Malayalilife
 മോനെ..ഇത് കര വേറെ'; കോയമ്പത്തൂരിലെ കോളെജില്‍ 'എമ്പുരാന്‍' പ്രൊമോഷണല്‍ പരിപാടി; മോഹന്‍ലാലിനെ ആര്‍പ്പുവിളിച്ച് വരവേറ്റ് വിദ്യാര്‍ത്ഥികള്‍; അന്തം വിട്ട് കേരളത്തിലെ ആരാധകര്‍

ലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. ലൂസിഫര്‍ എന്ന ആദ്യ പാര്‍ട്ടിന്റെ അതെ ആവേശമാണ് എമ്പുരാനും ഉള്ളത്. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസ്. അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതാണ് അതില്‍ പ്രധാനം. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്റെ പ്രൊമോഷന് തുടക്കമായത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പ്രൊമോഷണല്‍ ഇവന്റ് കോയമ്പത്തൂരില്‍ നടന്നിരിക്കുകയാണ്. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളെജില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടി. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. വേദിയിലേക്ക് എത്തുന്ന മോഹന്‍ലാലിനെ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിക്കുന്നത്. ആര്‍പ്പുവിളികളോടെയാണ് അവര്‍ ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ വരവേറ്റത്. 

ഇതോടെ കേരളത്തിലെ ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

 

Read more topics: # എമ്പുരാന്‍'.
empuraan promotional programme coimbatore

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES