Latest News

മാട്രിമോണിയല്‍ സൈറ്റ് വഴി ആലോചന; ഡോക്ടറുമായി ആദ്യ വിവാഹം; പിന്നാലെ ഡിവോഴ്സും; ബാലയെ കെട്ടും മുമ്പുള്ള വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് എലിസബത്ത്

Malayalilife
 മാട്രിമോണിയല്‍ സൈറ്റ് വഴി ആലോചന; ഡോക്ടറുമായി ആദ്യ വിവാഹം; പിന്നാലെ ഡിവോഴ്സും; ബാലയെ കെട്ടും മുമ്പുള്ള വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് എലിസബത്ത്

ഴിഞ്ഞ ദിവസമാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില എലിസബത്തിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. എലിസബത്ത് ഒരു ഡോക്ടറെ വിവാഹം കഴിച്ചതാണെന്നും അയാളുടെ കൂടെ പോയി ജീവിച്ചൂടെ എന്നൊക്കെയുമാണ് കോകില ചോദിച്ചത്. ഇപ്പോഴിതാ, കോകിലയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് പറഞ്ഞിരിക്കുകയാണ് എലിസബത്ത്. ഇക്കാര്യം തുറന്നു പറഞ്ഞുകൊണ്ടുള്ള എലിസബത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

എന്റെ കല്യാണം 2019 മേയ് മാസത്തില്‍ നടന്നതാണ്. മൂന്ന് ആഴ്ച ഞങ്ങള്‍ ഒരുമിച്ച് താമസിച്ചതാണ്. അതിന്റെ ഡിവോഴ്‌സ് കുറച്ച് വൈകി പോയി. മാട്രിമോണിയയില്‍ നിന്നും കണ്ടെത്തിയ ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്. സത്യത്തില്‍ എന്നെ ഡിവോഴ്‌സിന് സഹായിച്ചത് ഈ പറയുന്ന നടനാണ്. അതില്‍ സംശയമുണ്ടെങ്കില്‍ തെളിവുകള്‍ തരാം. ആ പുള്ളിയ്ക്ക് എന്തേലും കുഴപ്പമുണ്ടെങ്കില്‍ അതിനുള്ള മറുപടി ഞാന്‍ പബ്ലിക്ക് ആയി പറയുന്നതായിരിക്കും. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ആളാണ് ഇങ്ങനെ പറയുന്നത്. എല്ലാം പുള്ളി അറിഞ്ഞ് കൊണ്ടാണ്. എന്റെ ഡിവോഴ്‌സിന് കൂടെ നിന്നതും ബാലയാണ്. എന്നിട്ടാണ് നിന്നെ ഞാന്‍ ടാര്‍ഗറ്റ് ചെയ്യും, എന്നൊക്കെ പറയുന്നത്.

ഇതിന് മുന്‍പ് എനിക്കൊരു ഫേസ്ബുക്ക് പേജുണ്ടായിരുന്നു. അതിലാണ് ട്രോളുകളും മറ്റുമൊക്കെ പോസ്റ്റ് ചെയ്തിരുന്നത്. അതില്‍ ഡിവോഴ്‌സി എന്ന് തന്നെയാണ് പ്രൊഫൈല്‍ കൊടുത്തത്. ആ അക്കൗണ്ടിലൂടെയാണ് ഞാന്‍ ഇദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്. ഇദ്ദേഹത്തെ പറ്റിച്ചിട്ടില്ല. ആ അക്കൗണ്ട് പുള്ളി ഡിലീറ്റ് ആക്കി. ഒപ്പം എന്റെ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും അതിലുണ്ടായിരുന്ന സിം അദ്ദേഹത്തിനൊപ്പമുള്ള ആളുടെ കൈയ്യിലാണ്. പിന്നെ മുന്‍പത്തെ കല്യാണം കഴിഞ്ഞതിനെ പറ്റി ആരോടും പറയരുതെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ തനിക്ക് നാണക്കേടാണെന്നാണ് ബാല പറഞ്ഞത്.

കുറച്ച് നാളുകളായി എന്റെ വീഡിയോയുടെ താഴെ ഡോക്ടറുമായിട്ടുള്ള വിവാഹത്തെ കുറിച്ച് കോകില പറഞ്ഞ അതേ കാര്യം കമന്റായി വന്നിരുന്നു. ഡിവോഴ്‌സായ ഒരാളുടെ കൂടെ പോയി ജീവിക്കാനാണോ നിങ്ങളിപ്പോഴും പറയുന്നത്. അയാള്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. പിന്നെ എന്തിനാണ് ഞാന്‍ അയാളുടെ കൂടെ പോകുന്നത്. പിന്നെ ആരെയും അറിയിക്കാതെ രഹസ്യമായിട്ടല്ല എന്റെ വിവാഹം നടന്നത്. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് എന്‍ഗേജ്‌മെന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് 1800 പേരുടെ പരിപാടിയിലാണ് നടത്തിയത്. കല്യാണവും അതുപോലെ വലിയ പരിപാടിയായിട്ടാണ് നടത്തിയത്. അല്ലാതെ ഒളിച്ചോടി പോയി കെട്ടിയതല്ല. അത് മ്യൂച്ചലായി ഡിവോഴ്‌സായി. ഡീറ്റെയില്‍സ് കാണിച്ച് തരാം എന്നാണ് എലിസബത്ത് പറഞ്ഞത്.


 

elizabeth marriage truth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES