പന്ത്രണ്ട് വര്‍ഷമായി ഒന്നിച്ചാണ് ജീവിക്കുന്നത്; രണ്ട് മക്കളുണ്ട്; നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ റസ്ലിങ് താരം ഡ്വെയ്ന്‍ ജോണ്‍സനും കാമുകി ലോറെന്‍ ഹാഷിയാനെയും വിവാഹിതരായപ്പോള്‍ നിലയ്ക്കാത്ത ആശംസാ പ്രവാഹം..

Malayalilife
topbanner
പന്ത്രണ്ട് വര്‍ഷമായി ഒന്നിച്ചാണ് ജീവിക്കുന്നത്; രണ്ട് മക്കളുണ്ട്; നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ റസ്ലിങ് താരം ഡ്വെയ്ന്‍ ജോണ്‍സനും കാമുകി ലോറെന്‍ ഹാഷിയാനെയും വിവാഹിതരായപ്പോള്‍ നിലയ്ക്കാത്ത ആശംസാ പ്രവാഹം..


ഹോളിവുഡില്‍ നിന്നും കിടിലനൊരു വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സനും കാമുകി ലോറെന്‍ ഹാഷിയാനെയും വിവാഹിതരായി എന്നതാണ് ആ വാര്‍ത്ത. ഹവായിയില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ് ഇപ്പോള്‍.47 കാരനായ ഡ്വെയ്ന്‍ ജോണ്‍സനും 34 കാരിയായ ലോറെന്‍ ഹാഷിയാനെയും 2007 മുതല്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട് താരദമ്പതികള്‍ക്ക്. എന്തായാലും നീണ്ട കാലത്തെ പ്രണയം വിവാഹത്തില്‍ എത്തിച്ച് ഒന്നുകൂടെ ബന്ധത്തെ ദൃഢമാക്കിയിരിക്കുകയാണ്  ഇരുവരും. 

വിവാഹശേഷമുള്ള ചിത്രങ്ങളില്‍ മക്കളും ഇരുവര്‍ക്കുമൊപ്പമുണ്ട്. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മേലെ ആയെങ്കിലും വിവാഹം കഴിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്ക് പിന്നീട് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. 

ഡാനി ഗ്രേസിയ ആയിരുന്നു ജോണ്‍സന്റെ ആദ്യ ഭാര്യ. 1997 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. അമേരിക്കന്‍ നടനും നിര്‍മാതാവുമായ ജോണ്‍സണ്‍ സെമി-റിട്ടേയ്ഡ് പ്രൊഫഷണല്‍ ഗുസ്തിക്കാരന്‍ കൂടിയാണ്. 'ദി റോക്ക്' എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഗുസ്തിയിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. എന്തായാലും നീണ്ട കാലത്തെ പ്രണയം വിവാഹത്തില്‍ എത്തിയതിന്റെ ആഘോഷത്തിലാണ് താരകുടുംബം ഇപ്പോള്‍. 


 

dwayne johnson marries girl friend lauren hashian

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES