Latest News

പ്രിയതാരം അടുത്തെത്തി കൈ കൊടുത്തതോടെ പൊട്ടിക്കരഞ്ഞ് ആരാധിക; സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ ആരാധികയെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍; വൈറലായി വീഡിയോ

Malayalilife
പ്രിയതാരം അടുത്തെത്തി കൈ കൊടുത്തതോടെ പൊട്ടിക്കരഞ്ഞ് ആരാധിക; സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ ആരാധികയെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍; വൈറലായി വീഡിയോ

ലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനെ കണ്ടയുടന്‍ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകന്നു.തന്നെക്കണ്ട് പൊട്ടിക്കരഞ്ഞ ആരാധികയെ ചേര്‍ത്ത് നിര്‍്ത്തി ആശ്വസിപ്പിക്കുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് സംഭവം. പ്രചാരണപരിപാടികള്‍ക്കായി ദുബായ് ക്ലബ് എഫ് എമ്മില്‍ എത്തിയ ദുല്‍ഖറിനെ കാണാന്‍ ഒരു ആരാധിക കാത്തുനിന്നു.ഒടുവില്‍ പ്രിയ താരത്തെ നേരില്‍ കണ്ടപ്പോള്‍ അവര്‍ക്ക് കരച്ചില്‍ അടക്കാനായില്ല. ദുല്‍ഖര്‍ അവരെ സ്നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രിയതാരത്തിനു സ്നേഹോപഹാരം നല്‍കാനും ആരാധിക മറന്നില്ല.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോസംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കുറുപ്പിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.

dulquer salmaan hug a fan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES