സൂപ്പര്‍താരത്തെ കാണാന്‍ തടിച്ച് കൂടി ആയിരങ്ങള്‍; അര്‍പ്പ് വിളിയും കരഘോഷങ്ങളും ആയി താരാരാധകര്‍;  ഡ്രൈവിങ് ലൈസന്‍സിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

Malayalilife
സൂപ്പര്‍താരത്തെ കാണാന്‍ തടിച്ച് കൂടി ആയിരങ്ങള്‍; അര്‍പ്പ് വിളിയും കരഘോഷങ്ങളും ആയി താരാരാധകര്‍;  ഡ്രൈവിങ് ലൈസന്‍സിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ 105ാം ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൃഥിരാജ്.ഒരു സൂപ്പര്‍സ്റ്റാര്‍... ഒരു ആരാധകന്‍ എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്. 

ചിത്രത്തില്‍ സൂപ്പര്‍താരമായാണ് പൃഥ്വിരാജ് എത്തുന്നത്. മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍.ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പൃഥ്വിരാജിനോടൊപ്പം നടന്‍ സുരാജ് വെഞ്ഞാറമൂടും ഉണ്ട്. സിനിമയിലെ താരാരാധനയുടെ ഒരു വീഡിയോ ആണ് പൃഥ്വി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മ

ാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സച്ചിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

driving license movie making video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES