50 കോടി കളക്ഷന്‍ പിന്നിട്ട് മമ്മൂട്ടി ചിത്രം ഷൈലോക്ക് പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും തരംഗമാവുകയാണ്. വീഡിയോ ഇതിനോടകം തന്നെ ട്രെന്റിങില്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ സാഹസിക ചിത്രീകരണമാണ് മേക്കിംഗ് വീഡിയോയുടെ ഹൈലൈറ്റ്.
സംവിധാനത്തിനു പുറമേ അജയ് വാസുദേവിന്റെ അഭിനയ പ്രകടനവും വീഡിയോയില്‍ കാണാം.സിനിമയില്‍ വില്ലന്‍ കഥാപാത്രമായി അജയ് വാസുദേവ് അിഭിനയിച്ചിരുന്നു. സംവിധായകന്‍ കൂടിയായ വില്ലനെ നായകനായ മമ്മൂട്ടി ചവിട്ടി പുറത്തിടുന്ന രംഗവും മേക്കിംഗ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ് നടന്‍ രാജ് കിരണ്‍, മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിച്ചത്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.